സഞ്ജബീല്‍ കഫറ്റീരിയ പത്തിന്റെ നിറവില്‍ ; മെഗാ ഭാഗ്യശാലിക്ക് ജെറ്റോര്‍ T2 കാര്‍ സമ്മാനം

ദോഹ: ഖത്തറിലെ പ്രശസ്തമായ കരക്ക്-ബര്‍ഗര്‍ ശൃംഖലയായ സഞ്ജബീല്‍ കഫറ്റീരിയയുടെ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഓര്‍ഡര്‍-ഈറ്റ്-വിന്‍’ കാമ്പെയ്നിലെ മെഗാ വിജയിയെ പ്രഖ്യാപിച്ചു. ഭാഗ്യ നറുക്കെടുപ്പിലൂടെ മുഹമ്മദ് മീത്തലെ പുതുക്കുടി ഗ്രാന്‍ഡ് പ്രൈസായ പുത്തന്‍ ജെറ്റോര്‍ T2 ആഡംബര എസ്യുവി സ്വന്തമാക്കി. ഒരു പതിറ്റാണ്ട് മുമ്പ് ഐന്‍ ഖാലിദില്‍ ഒരു ചെറിയ ഔട്ട്ലെറ്റായി പ്രവര്‍ത്തനം ആരംഭിച്ച സഞ്ജബീല്‍ കഫറ്റീരിയ, ഇന്ന് ഖത്തറിലുടനീളം ഒമ്പത് ശാഖകളുള്ള പ്രമുഖ ബ്രാന്‍ഡായി വളര്‍ന്നു കഴിഞ്ഞു. ഗുണമേന്മയുള്ള ഭക്ഷണവും മിതമായ നിരക്കും വഴി നേടിയെടുത്ത വലിയൊരു ഉപഭോക്തൃ നിരയെ സാക്ഷിയാക്കിയായിരുന്നു വാര്‍ഷികാഘോഷം.
2025 സെപ്റ്റംബര്‍ 16 മുതല്‍ ഡിസംബര്‍ 16 വരെ നടന്ന പ്രമോഷന്‍ കാലയളവില്‍ സഞ്ജബീലിന്റെ ഏതെങ്കിലും ശാഖയില്‍ നിന്നും 50 റിയാലോ അതില്‍ കൂടുതലോ തുകയ്ക്ക് ഭക്ഷണം കഴിച്ചവര്‍ക്കാണ് നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. ഡിസംബര്‍ 17 ബുധനാഴ്ച മന്ത്രാലയ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് വിജയിയെ തിരഞ്ഞെടുത്തത്. കാര്‍ സമ്മാനത്തിന് പുറമെ നിരവധി ഭാഗ്യശാലികള്‍ക്ക് 50 റിയാലിന്റെ ഫുഡ് വൗച്ചറുകളും ചടങ്ങില്‍ വിതരണം ചെയ്തു.
സഞ്ജബീല്‍ ചെയര്‍മാന്‍ മുഹമ്മദ് ഔജാന്‍ അല്‍ ഹാജിരി, പങ്കാളികളായ അബ്ദുള്‍ ഗഫൂര്‍ മക്കേത്തേരി, ഷാനവാസ് ടി.ഐ, ഷബീര്‍ ഷംറാസ്, സമദ് വി, ഷഹീദ് എം.കെ, അഫ്സര്‍ പദീന്‍ഹാരെ പുനത്തില്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. കഴിഞ്ഞ പത്ത് വര്‍ഷമായി ഖത്തറിലെ പ്രവാസികളും സ്വദേശികളും നല്‍കുന്ന പിന്തുണയ്ക്ക് മാനേജ്മെന്റ് നന്ദി അറിയിച്ചു. ഈ സുപ്രധാന നാഴികക്കല്ല് തങ്ങളുടെ പ്രിയപ്പെട്ട ഉപഭോക്താക്കള്‍ക്കൊപ്പം ഇത്തരത്തില്‍ ആഘോഷിക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ പറഞ്ഞു.