വനിതാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ദോഹ: ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പ്രഥമ കൂട്ടായ്മയായ ഡയസ്‌പോറ ഓഫ് മലപ്പുറം ഡോം ഖത്തര്‍ ലേഡീസ് വിംഗും അല്‍ വക്‌റയിലെ ഏഷ്യന്‍ മെഡിക്കല്‍ സെന്ററും സംയുക്തമായി വനിതാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
ഖത്തറിലെ വനിതകള്‍ക്ക് ആരോഗ്യപരമായ ബോധവല്‍ക്കരണവും മെഡിക്കല്‍ സേവനങ്ങളുമെത്തിക്കുക എന്നതായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം.
രണ്ട് സെഷനുകളായി നടന്ന ക്യാമ്പില്‍, പ്രഗത്ഭ ഡോക്ടര്‍മാരായ ശൈലജ പള്ളിപ്പുറത്ത് ഗൈനക്കോളജി (സ്ത്രീരോഗങ്ങള്‍) അല്‍ഫോന്‍സ മാത്യു ഡെര്‍മറ്റോളജി (ത്വക് രോഗങ്ങള്‍) എന്നിവയില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കി. ക്ലാസുകള്‍ക്ക് ശേഷമുണ്ടായ ലാബ് പരിശോധന സൗകര്യവും കണ്‍സള്‍ട്ടേഷന്‍ സേവനങ്ങളും നിരവധി വനിതകള്‍ പ്രയോജനപ്പെടുത്തി.
പ്രോഗ്രാമിന് തുടക്കം കുറിച്ച് ഡോം ഖത്തര്‍ ലേഡീസ് വിംഗ് സെക്രട്ടറി ഷംല ജഹ്ഫര്‍ സ്വാഗതം ആശംസിച്ചു. ഡോം ജനറല്‍ സെക്രട്ടറി മൂസ താനൂര്‍ മെഡിക്കല്‍ ക്യാമ്പിന് ആശംസകള്‍ അര്‍പ്പിച്ചു.
ആരോഗ്യസംരക്ഷണ രംഗത്ത് ഡോം ഖത്തര്‍ നല്‍കുന്ന സംഭാവനയുടെ ഭാഗമായും ഏഷ്യന്‍ മെഡിക്കല്‍ സെന്ററിന്റെ സഹകരണത്തിനുള്ള കൃതജ്ഞതയുടെ പ്രതീകമായും, ഡോം ലേഡീസ് വിംഗ് ചെയര്‍പേഴ്‌സണ്‍ ശ്രീമതി പ്രീതി ശ്രീധര്‍, ആശുപത്രി പ്രതിനിധിക്ക് സ്‌നേഹോപഹാരം കൈമാറി.ട്രഷറര്‍ റസിയ ഉസ്മാന്‍ ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ചു. ഡോം എക്‌സിക്യൂട്ടീവ് അംഗങ്ങളായ സൗമ്യ പ്രദീപ്, നബ്ഷ മുജീബ്, നുസൈബ അസീസ്, ഷബ്ന നൗഫല്‍, മൈമൂന സൈനുദ്ദീന്‍, ഫാസില മഷൂദ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.