Uncategorized
ഖത്തറിലെ കുട്ടികളിലും കൗമാരക്കാരിലും വിറ്റാമിന്‍ ഡി കുറവ് വ്യാപകമെന്ന് റിപ്പോര്‍ട്ട്

ദോഹ: ഖത്തറിലെ കുട്ടികളിലും കൗമാരക്കാരിലും വിശിഷ്യാ പെണ്‍കുട്ടികളില്‍ വിറ്റാമിന്‍ ഡി കുറവ് വ്യാപകമെന്ന് റിപ്പോര്‍ട്ട് . ഖത്തര്‍ മെഡിക്കല്‍ ജേണലിന്റെ ഏറ്റവും പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനമുദ്ധരിച്ച് ദ പെനിന്‍സുല ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തതാണിത്.
ഒരു വര്‍ഷത്തിനുള്ളില്‍ പ്രാഥമികാരോഗ്യ കോര്‍പ്പറേഷന്‍ കേന്ദ്രങ്ങളില്‍ ചികില്‍സക്കെത്തിയ 18 വയസ്സിന് താഴെയുള്ള കുട്ടികളുടെയും കൗമാരക്കാരുടെയും ഏകദേശം 49,000 ഇലക്ട്രോണിക് മെഡിക്കല്‍ രേഖകള്‍ വിശകലനം ചെയ്താണ് പഠനം പ്രസിദ്ധീകരിച്ചത്. ഖത്തറിലെ ശിശുരോഗ ജനസംഖ്യയില്‍ വിറ്റാമിന്‍ ഡി നില പരിശോധിക്കുന്ന ഇന്നുവരെയുള്ള ഏറ്റവും വലിയ ജനസംഖ്യാടിസ്ഥാനത്തിലുള്ള പഠനങ്ങളില്‍ ഒന്നാണിത്.


