Local News
റൗദത്ത് ഉം ലെഖ്ബ സ്ട്രീറ്റിലേക്കുള്ള എന്‍വയോണ്‍മെന്റ് സ്ട്രീറ്റിന്റെ ഒരു ഭാഗം താല്‍ക്കാലികമായി അടച്ചിടും

ദോഹ. റോഡ് അറ്റകുറ്റപ്പണികളുടെ ഭാഗമായി അസ്ഫാല്‍റ്റ് ലെയറിംഗ് കോഴ്സ് നടപ്പിലാക്കുന്നതിനായി റൗദത്ത് ഉം ലെഖ്ബ സ്ട്രീറ്റിലേക്കുള്ള എന്‍വയോണ്‍മെന്റ് സ്ട്രീറ്റിന്റെ ഒരു ഭാഗം താല്‍ക്കാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് അതിരിറ്റി അറിയിച്ചു. 2025 ഡിസംബര്‍ 26 വെള്ളിയാഴ്ച മുതല്‍ 2025 ഡിസംബര്‍ 31 ബുധനാഴ്ച വരെ ദിവസവും അര്‍ദ്ധരാത്രി 12.00 മുതല്‍ പുലര്‍ച്ചെ 5.00 വരെയായിരിക്കും അടച്ചിടല്‍ പ്രാബല്യത്തില്‍ ഉണ്ടാവുക
