Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

കബാബ് ആന്റ് ബിരിയാണി ഫെസ്റ്റിന് തുടക്കം കുറിച്ച് സഫാരി

ദോഹ. ഒട്ടനവധി വ്യത്യസ്ത പ്രമോഷനുകളിലൂടെയും ഓഫറുകളിലൂടെയും ജനമനസുകളില്‍ ഇടം നേടിയ ദോഹയിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സഫാരി ഔട്‌ലെറ്റുകളില്‍ ബിരിയാണി ആന്റ് കബാബ് ഫെസ്റ്റിവലിന് ജനുവരി 4 മുതല്‍ തുടക്കമായി.

ഭക്ഷണ പ്രിയര്‍ക്കായി എന്നും വിവിധ രുചികളുടെ രസക്കൂട്ടുകളുമായി ഉത്സവങ്ങള്‍ തീര്‍ക്കുന്ന സഫാരി ബേക്കറി ആന്റ് ഹോട്ട് ഫുഡ് വിഭാഗത്തിലാണ് ബിരിയാണി ആന്റ് കബാബ് ഫെസ്റ്റിവല്‍ ആരംഭിച്ചിട്ടുള്ളത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രശസ്തമായ പല തരം ബിരിയാണികളും വൈവിധ്യങ്ങളാര്‍ന്ന കബാബുകളും തയ്യാറാക്കിക്കൊണ്ട് സഫാരിയുടെ എല്ലാ ഔട്‌ലെറ്റുകളിലും ഈ പ്രമോഷന്‍ ലഭ്യമാകും. ചിക്കന്‍ കിഴി ബിരിയാണി, തലപ്പകിട്ടി ബിരിയആണി, ഹൈദരാബാദി, ആലെപ്പി ഫിഷ് ബിരിയാണി, ചെമ്മീന്‍ ബിരിയാണി, ലക്‌നൗ ഗോഷ്്ട് ബിരിയാണി, മഷ്‌റൂം ബിരിയാണി, ഹര്‍ക്കമാസ് ബിരിയാണി, ലക്‌നൗ ഗോഷ്ട് ബിരിയാണി, തലശ്ശേരി ചിക്കന്‍ ദം ബിരിയാണി, തുടങ്ങി മുപ്പത്തി അഞ്ചോളം ബിരിയാണി വിഭവങ്ങളും, ചിക്കന്‍ തങ്ങിടി കബാബ്, മുര്‍ഗ് അംഗാര കബാബ്, ബന്‍ജാരാ കബാബ്, കസ്തൂരി കബാബ്, ഫിഷ് ലാസ്സൂനി, പനീര്‍ അംഗാരാ ടിക്ക തുടങ്ങിയ ഇരുപത്തി അഞ്ചോളം കബാബ് വിഭവങ്ങളും തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി വളരെ കുറഞ്ഞ നിരക്കില്‍ ഒരുക്കിയിട്ടുണ്ട്. വിദഗ്ധരായ ഷെഫുകളുടെ മേല്‍ നോട്ടത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ കബാബുകളുടെയും ബിരിയാണി വിഭവങ്ങളുടെയും രുചികള്‍ അറിയാനുള്ള അവസരമാണ് സഫാരി ഒരുക്കിയിട്ടുള്ളത്.

കൂടാതെ സഫാരിയുടെ ഏറ്റവും പുതിയ മെഗാ പ്രമോഷന്‍ ഷോപ്പ് ആന്റ് ഡ്രൈവുലൂടെ മുപ്പത് ബെസ്ററ്യൂണ്‍ കാറുകള്‍ സമ്മാനമായി നേടാനുള്ള അവസരവും സഫാരി ഒരുക്കുന്നുണ്ട്. സഫാരിയുടെ എത് ഔട്‌ലറ്റില്‍ നിന്നും 50 റിയാലിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഇ റാഫിള്‍ കൂപ്പണിലൂടെ 30 ബെസ്റ്റ്യൂണ്‍ കാറുകളാണ് സമ്മാനമായി നല്‍കുന്നത്. ഓരോ നറുക്കെടുപ്പിലും നാല് ബെസ്ററ്യൂണ്‍ കാറുകള്‍ വീതലും അവസാനത്തെ നറുക്കെടുപ്പില്‍ അഞ്ച് ബെസ്ററ്യൂണ്‍ കാറുകളുമാണ് സമ്മാനമായി നല്‍കുന്നത.് സഫാരിയുടെ എല്ലാ ഓട്ട്ലറ്റുകളിലും ഈ ഷോപ്പ് ആന്റ് വിന്‍ പ്രമോഷന്‍ ലഭ്യമായിരിക്കും. ഈ പ്രമോഷന്റെ ആദ്യത്തെ നറുക്കെടുപ്പ് 2026 ജനുവരി 5ന് നടക്കും.

ഡിസംബര്‍ 10 ന് അല്‍ ഗറാഫ, എസ്ദാന്‍ മാളിലെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഉത്ഘാടനത്തോടനുബന്ധിച്ച് സഫാരി എസ്ദാന്‍ ഔട്‌ലെറ്റ് സന്ദര്‍ശിക്കുന്നവര്‍ക്കായി യാതൊരു പര്‍ച്ചേസും കൂടാതെ തന്നെ 2 ടെസ്ല മോഡര്‍ വൈ കാറുകള്‍ സമ്മാനമായി ലഭിക്കുന്ന വിസിററ് ആന്റ് വിന്‍ പ്രമോഷന്റെ ആദ്യത്തെ നറുക്കെടുപ്പ് ജനുവരി 8ന് സഫാരി എസ്ദാന്‍ മാള്‍ ഔട്‌ലെറ്റില്‍ നടക്കും.

Related Articles

Back to top button