Local News
ഗുരുവായൂര്‍ എം.എല്‍.എ എന്‍ കെ അക്ബറിന് സംസ്‌കൃതി സ്വീകരണം നല്‍കി

ദോഹ. ഹ്രസ്വ സന്ദര്‍ശനത്തിന് ഖത്തറിലെത്തിയ ഗുരുവായൂര്‍ എം.എല്‍.എ എന്‍ കെ അക്ബറിന് സംസ്‌കൃതി സ്വീകരണം നല്‍കി. സംസ്‌കൃതി ഹാളില്‍ നടന്ന പരിപാടിയില്‍ സംസ്‌കൃതി ജനറല്‍ സെക്രട്ടറി ഷംസീര്‍ അരീകുളം ,സംസ്‌കൃതി സെക്രട്ടറി ബിജു പി മംഗലം ,കേരള പ്രവാസി ക്ഷേമബോര്‍ഡ് ഡയറക്ടര്‍ ഇ എം സുധീര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

