Breaking News
ദോഹ മാരത്തണ്‍ : കോര്‍ണിഷില്‍ ഗതാഗത നിയന്ത്രണം

ദോഹ: ദോഹ മാരത്തണ്‍ നടക്കുന്നതിനാല്‍ ജനുവരി 15 വ്യാഴാഴ്ച രാത്രി 10 മണി മുതല്‍ 2026 ജനുവരി 16 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണി വരെ കോര്‍ണിഷില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. ഷെറാട്ടണ്‍ ഗ്രാന്‍ഡിനടുത്തുള്ള വെസ്റ്റ് ബേയില്‍ നിന്ന് ഓള്‍ഡ് ദോഹ തുറമുഖത്തേക്കുള്ള ഗതാഗതത്തിന് പൂര്‍ണ്ണമായ അടച്ചിടല്‍ ബാധകമാകും, അല്‍ ബിദ്ദ പാര്‍ക്കിന് സമീപമുള്ള റോഡുകള്‍, അമീരി ദിവാന്‍, സൂഖ് വാഖിഫ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.



