ഇന്‍കാസ് പാലക്കാട് ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് – ‘സ്മാഷ് ഫിയസ്റ്റ 2026’ പോസ്റ്റര്‍ പ്രകാശനം

ദോഹ:ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഇന്‍കാസ് പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ”സ്മാഷ് ഫിയസ്റ്റ 2026” സീസണ്‍2 വിന്റെ ഔദ്യോഗിക പോസ്റ്റര്‍ പ്രകാശനം പ്രതിപക്ഷ നേതാവ് അഡ്വ. വി. ഡി. സതീശന്‍ നിര്‍വ്വഹിച്ചു.
ഫെബ്രുവരി 13ന്, ദോഹയിലെ ഹാമില്‍ട്ടണ്‍ സ്‌കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വിവിധ വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ പ്രവാസി സമൂഹത്തില്‍ നിന്നുള്ള നിരവധി കളിക്കാര്‍ പങ്കെടുക്കും. കഴിഞ്ഞ സീസണില്‍ ലഭിച്ച വലിയ പിന്തുണയുടെ പശ്ചാത്തലത്തിലാണ് സീസണ്‍2 സംഘടിപ്പിക്കുന്നത്.
ചടങ്ങില്‍ ഇന്‍കാസ് പാലക്കാട് ജില്ലാ പ്രസിഡന്റ് അഷ്റഫ് പി. എ. നാസര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മൊയ്ദീന്‍ ഷാ, ട്രഷറര്‍ ജിന്‍സ് ജോസ്, ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സിദ്ദീഖ് പുറായില്‍, ജനറല്‍ സെക്രട്ടറി കെ. വി. ബോബന്‍, ട്രഷറര്‍ ജീസ് ജോസഫ്, മുഖ്യ രക്ഷാധികാരി ഹൈദര്‍ ചുങ്കത്തറ, ഉപദേശക സമിതി ചെയര്‍മാന്‍ സമീര്‍ ഏറാമല, ഇന്‍കാസ് പാലക്കാട് ജില്ലാ മുഖ്യ രക്ഷാധികാരി മുഹമ്മദ് റുബീഷ് കിഴക്കേതില്‍, ഉപദേശക സമിതി ചെയര്‍മാന്‍ ബാവ അച്ചാരത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു.
വിശദ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി 6647 6336 3330 9332 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
