മൈന്റ് ട്യൂണ്‍ ഇക്കൊ വെവ്‌സ് പുകവലി വിരുദ്ധ ദിനം ആചരിച്ചു

ദോഹ: ലോകമെമ്പാടും ലഹരി വ്യാപനത്തിന്റെ ഫലമായി കുടുംബ ബന്ധങ്ങള്‍ ശിഥിലീകരിക്കപ്പെടുകയും സാമൂഹ്യ വിപത്തും അരാചകത്വവും വ്യാപിക്കുകയും ചെയ്യുന്ന പാശ്ചാത്തലത്തില്‍ ലഹരിക്കെതിരെ ശക്തമായ ബോധവല്‍ക്കരണം അനിവാര്യമാണെന്ന് മൈന്റ്ട്യൂണ്‍ ഇക്കൊ വെവ്‌സ് നടത്തിയ പുകവലി വിരുദ്ധ ദിനാചരണ സംഗമം ആഹ്വാനം ചെയ്തു.
കാമ്പസുകളില്‍ പോലും പുകവലിയിലൂടെ തുടക്കം കുറിച്ചാണ് ലഹരിക്ക് അടിമപ്പെടുന്ന അവസ്ഥ ഉണ്ടാകുന്നത്.
ഈ വിനാശകരമായ അവസ്ഥയെ ഇല്ലാതാക്കുന്നതില്‍ ഓരോ വ്യക്തികള്‍ക്കും ഉത്തരവാദിത്വമുണ്ടെന്ന് സംഗമത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
മൈന്റ് ട്യൂണ്‍ ഇക്കൊവെവ്‌സ് ഖത്തര്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ മുത്തലിബ് മട്ടന്നൂര്‍ ആദ്ധ്യക്ഷത വഹിച്ചു.
ലീഡര്‍ഷിപ്പ് എംപവര്‍മെന്റ് കോച്ചും മൈന്റ്ട്യൂണ്‍ ഇക്കൊവെവ്‌സ് ഗ്ലോബല്‍ സിക്രട്ടറി ജനറലുയായ മഷ്ഹൂദ് വി.സി. പുകവലി വിരുദ്ധ സന്ദേശം നല്‍കി.
കെ.എം.സി.സി അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സി.വി. ഖാലിദ്, മൈന്റ്ട്യൂണ്‍ ഇക്കൊ വെവ്‌സ് ചീഫ് കോര്‍ഡിനേറ്റര്‍ ഫാസില മഷ്ഹൂദ്, ഭാരത് ടെയിസ്റ്റി റസ്റ്റോറന്റ് മാനേജര്‍ റോയി മാത്യു, നൂറ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.