Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

എന്‍ഫോഴ്‌സ്‌മെന്റ് ആര്‍. ടി.ഒ. ബിജു ഐസക്കിന് പ്രവാസി ഭാരതി കേരള പുരസ്‌കാരം

തിരുവനന്തപുരം. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍. ടി.ഒ. ബിജു ഐസക്കിന് പ്രവാസി ഭാരതി കേരള പുരസ്‌കാരം
പ്രവാസികള്‍ക്കിടയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വിവിധ തരത്തിലുള്ള സേവനങ്ങളെ പറ്റിയുള്ള ബോധവല്‍ക്കരണത്തിനു വലിയ സംഭാവനകള്‍ നല്‍കിയതും,പ്രവാസികളുടെ മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനങ്ങളും ക്ഷേമത്തിനായുള്ള വിവിധ തരത്തിലുള്ള പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയും ചെയ്തതാണ് അവാര്‍ഡിനായി പരിഗണിച്ചത്. തിരുവനന്തപുരം അപ്പോളോ ഡിമോറ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പ്രവാസി ഭാരതിയ ദിന സമാപനസമ്മേളനത്തില്‍ മുന്‍ പ്രവാസി കാര്യവകുപ്പ് മന്ത്രി എം.എം. ഹസ്സനും അഡ്വക്കേറ്റ് വി. ജോയ് എം.എല്‍. എ യും ചേര്‍ന്നാണ് പുരസ്‌കാരവും പ്രശസ്തി പത്രവും നല്‍കിയത്. മുന്‍ റവന്യൂ വകുപ്പ് മന്ത്രിമാരായ കെ. ഇ. ഇസ്മായില്‍, സി. ദിവാകരന്‍, എം. വിന്‍സെന്റ് എം. എല്‍. എ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രിയദര്‍ശിനി,അമേരിക്കന്‍ മലയാളി അസോസിയേഷന്‍ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി, മുന്‍പ്രസിഡന്റ് പോള്‍ കറുകപ്പള്ളി എന്‍. ആര്‍. ഐ. കൗണ്‍സില്‍ ചെയര്‍മാന്‍ ഡോക്ടര്‍ എസ്. അഹമ്മദ്, വൈസ് ചെയര്‍മാന്‍ ഡോക്ടര്‍ ഗ്ലോബല്‍ ബഷീര്‍,വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗുഡ് വില്‍ അമ്പാസിഡര്‍ ജോസ് കോലോത്ത്, ജോണ്‍സണ്‍ സാമൂവല്‍ ന്യൂ യോര്‍ക്ക്, അബ്ദുള്ള കുവൈറ്റ്, അഷ്റഫ് ഖത്തര്‍, ചലച്ചിത്ര താരങ്ങളായ എം. അന്‍വര്‍ മൊയ്ദീന്‍, സീമ ജി. നായര്‍ തുടങ്ങിയവര്‍ സമ്മേളത്തില്‍ പങ്കെടുത്തു

Related Articles

Back to top button