Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഭാരത് ഉത്സവ് 2026 ആദ്യ ഘട്ടം ഡിപിഎസ് ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍

ദോഹ. ഖത്തറിലെ നിലവിലെ പ്രതികൂല കാലാവസ്ഥ കാരണം, 2026 ജനുവരി 22, 23 തീയതികളില്‍ നടക്കാനിരുന്ന ഭാരത് ഉത്സവ് 2026 രണ്ട് ഘട്ടങ്ങളായി നടത്തുമെന്ന് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ അറിയിച്ചു. ആദ്യ ഘട്ടം 2026 ജനുവരി 22 വ്യാഴാഴ്ച വൈകുന്നേരം 6:30 മുതല്‍ രാത്രി 11 വരെ അല്‍ വക്രയിലെ ഡിപിഎസ് ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഇന്‍ഡോറില്‍ നടക്കും. വര്‍ണ്ണാഭമായ സാംസ്‌കാരിക ഫിയസ്റ്റയും ഐസിസി സ്റ്റാര്‍ സിംഗറിന്റെ ഗ്രാന്‍ഡ് ഫിനാലെയും അതോടൊപ്പം നടക്കും.
രണ്ടാം ഘട്ടം 2026 ഏപ്രിലില്‍ സാംസ്‌കാരിക പ്രകടനങ്ങള്‍, പ്രദര്‍ശന സ്റ്റാളുകള്‍, ഭക്ഷണ സ്റ്റാളുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന രണ്ട് ദിവസത്തെ സാംസ്‌കാരിക ആഘോഷമായി സംഘടിപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ യഥാസമയം അറിയിക്കുന്നതാണ്.

Related Articles

Back to top button