Local News
സെപ്രോടെക്, അംവാജ് കമ്പനികളുടെ സ്റ്റാഫ് പാര്‍ട്ടി ശ്രദ്ധേയമായി

ദോഹ. ഖത്തറിലെ പ്രമുഖ പ്രൊജക്ട് സപ്ളൈസ് കമ്പനിയായ സെപ്രോടെക്, വാട്ടര്‍ കമ്പനിയായ അംവാജ് ഡ്രിങ്കിംഗ് വാട്ടറും സംയുക്തമായി സംഘടിപ്പിച്ച വാര്‍ഷിക സ്റ്റാഫ് പാര്‍ട്ടി ഐസിസി അശോക ഹാളില്‍ നടന്നു.

കമ്പനി ജീവനക്കാരും മാനേജ്മെന്റും സജീവ പങ്കാളിത്തം കൊണ്ടും വൈവിധ്യമാര്‍ന്ന പരിപാടികളാലും കൂടിച്ചോേരല് അവിസ്മരണീയമാക്കി.

ഓരോ ഡിവിഷനുകളിലേയും മികച്ച പ്രകടവനം കാഴ്ചവെച്ച ജീവനക്കാരെ ആദരിച്ചും കലാവിരുന്നുകള്‍ നുകര്‍ന്നും പരിപാടിയെ സവിശേഷമാക്കിയപ്പോള് കമ്പനി സിഇഒ ജോസ് ഫിലിപ്പ് ജന്മദിന കേക്ക് മുറിച്ചത് പരിപാടിയെ കൂടുതല്‍ സാര്‍ഥകമാക്കി.
അപെക് ബോഡി ഭാരവാഹികളും കമ്മ്യൂണിറ്റി നേതാക്കളും കൂടി ചേര്‍ന്നപ്പോള്‍ ആഘോഷം കൂടുതല്‍ മനോഹരമായി. വിഭവ സമൃദ്ധമായ ഡിന്നറിന് പുറമേ എല്ലാവര്ക്കും പ്രത്യേകമായ സമ്മാനങ്ങളും നല്‍കിയാണ് സംഘാടകര്‍ വാര്‍ഷിക പാര്‍ട്ടിയെ ഹൃദ്യമാക്കിയത്.
