Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഖത്തറിലും മികവ് തെളിയിച്ച് രെഹ്ന റഷീദ്

ദോഹ. ഖത്തറില്‍ നടന്ന ‘കമ്മ്യൂണിറ്റി സ്പോര്‍ട് മീറ്റ് 2026’ -ല്‍ പഞ്ച ഗുസ്തി മത്സരങ്ങളില്‍ മികവ് തെളിയിച്ച് രെഹ്ന റഷീദ് ഖത്തറിലും തന്റെ ആധിപത്യം ഉറപ്പിച്ചു.

ഇന്ത്യയില്‍ നിരവധി തവണ നാഷണല്‍ മത്സരങ്ങളില്‍ പങ്കെടുത്ത് സ്വര്‍ണ്ണവും വെള്ളിയും നേടിക്കൊണ്ട് ഇന്റര്‍ നാഷണല്‍ മത്സരങ്ങളിലേയ്ക്ക് യോഗ്യത നേടിയിട്ടുണ്ട്. രെഹ്നയുടെ മക്കള്‍ അദ്‌നാന്‍ ബിന്‍ അബ്ദു റഷീദും അഫ്‌നാന്‍ ബിന്‍ അബ്ദു റഷീദും ഉമ്മയെപോലെ പഞ്ചഗുസ്തിയില്‍ വിജയങ്ങള്‍ കരസ്ഥമാക്കിയ നാഷണല്‍ താരങ്ങളാണ്.

പ്രമുഖ എഴുത്തുകാരന്‍ റഷീദ് കെ മുഹമ്മദിന്റെ ഭാര്യയാണ് രെഹ്ന. ഇരുവരും അല്‍ഖോറിലുള്ള സീഷോര്‍ കമ്പനി യിലെജീവനക്കാരാണ്.

അടുത്ത സമയങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന ദേശീയ – ഏഷ്യന്‍ മത്സരങ്ങളില്‍ പങ്കെടുക്കുവാനുള്ള തീവ്ര പരിശീലനത്തിലാണ് രെഹ്ന.

Related Articles

Back to top button