അടൂര്‍ എന്‍ജി. കോളജ് അലൂമിനി ഖത്തര്‍ ചാപ്റ്റര്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ദോഹ: അടൂര്‍ എന്‍ജിനീയറിംഗ് കോളജ് അലൂമിനി ഖത്തര്‍ ചാപ്റ്റര്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ദോഹയിലെ ബര്‍വ കൊമേഴ്ഷ്യല്‍ അവന്യൂവിലുള്ള ചെഫ് ട്രിയോസ് റസ്റ്റോറന്റില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.
യോഗത്തില്‍ ജനറല്‍ സെക്രട്ടറി റിജോ റോയും ട്രഷറര്‍ അമര്‍ അഷ്റഫും തങ്ങളുടെ കാലയളവിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടും സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. റിപ്പോര്‍ട്ടുകള്‍ യോഗം അംഗീകരിച്ചു.
2026 വര്‍ഷത്തേക്കുള്ള ഭാരവാഹികള്‍: റിജോ റോയ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. അബൂലൈസ് എം.വി., രാജനി നായര്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരായി. അമര്‍ അഷ്റഫ് ജനറല്‍ സെക്രട്ടറിയായും ജെന്നി ജോണ്‍ ട്രഷററായും ചുമതലയേറ്റു.
ടെക്നിക്കല്‍ ക്ലബ് സെക്രട്ടറിമാരായി അരുണ്‍ കെ. മോഹന്‍, മുഹമ്മദ് മടപ്പള്ളി എന്നിവരെയും, ആര്‍ട്സ് ക്ലബ് സെക്രട്ടറിയായി അഞ്ജന എസ്. നായരെയും ജോയിന്റ് സെക്രട്ടറിയായി വര്‍ഗീസ് ജോയിയെയും തെരഞ്ഞെടുത്തു. സ്പോര്‍ട്സ് സെക്രട്ടറിയായി ടിബിന്‍ ടോവും ജോയിന്റ് സെക്രട്ടറിയായി ഷിബിന്‍ പൂളാട്ടും ചുമതലയേറ്റു. ഇഎഫ് കോ-ഓര്‍ഡിനേറ്റര്‍, ശ്രീനാഥ് പരമ്പത്ത്, ജോയിന്റ് ട്രഷറര്‍ , മഹേഷ് സുരേന്ദ്രന്, മീഡിയ സെക്രട്ടറിമാരായി ഫഹദ് ഹുസൈന്, വിനീത് വിജയകുമാര്‍ എന്നിവരാണ് മറ്റു ഭാരവാഹികള്‍

