Breaking News
ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാതനായി

ദോഹ: ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാതനായി. കൊടുങ്ങല്ലൂര്‍ അഴീക്കോട് കല്ലുങ്കല്‍ വീട്ടില്‍ ഷഫീര്‍ (38) ആണ് നിര്യാതനായത്.
സ്വകാര്യ കമ്പനിയില്‍ മെസഞ്ചര്‍ ആയി ജോലി ചെയ്യുകയായിരുന്നു.
പിതാവ് പരേതനായ അബ്ദുള്‍ കരീം. മാതാവ് : ലൈല
ഭാര്യ ജസ് ല സുബൈര്‍
മകള്‍ : ഹയ്‌റ സമ്‌റിന്‍. ഹമദ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃത ദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാളെ നാട്ടിലേക്കു കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു



