അഹ്ലന് റമദാന് പരിപാടി സംഘടിപ്പിച്ചു

ദോഹ. അസ്മഖ്(ആറങ്ങോട് സംയുക്ത മഹല്ല് അസോസിയേഷന്) ‘അഹ്ലന് റമദാന്’ എന്നപേരില്‍ പുണ്യറമളാനെ വരവേല്കാനും മനസ്സും ശരീരവും പാകപ്പെടുത്തിയെടുക്കാനും സഹായകമാകുന്ന ആത്മീയ സദസ്സ്
സംഘടിപ്പിച്ചു.
എഫ് സി സി ഹാളില്‍ നടന്ന പരിപാടിയില്‍ നാട്ടില്‍ നിന്നെത്തിയ ഉസ്താദ് എ പി അബ്ദുള്‍ അസീസ് ബാഖവി അരൂര്‍ റമളാന്‍ മുന്നൊരുക്കം എന്ന വിഷയത്തെ ആസ്പദമാക്കി മുഖ്യ പ്രഭാഷണം നടത്തി.പുണ്യ റമളാനിന്റെ പവിത്രത കാത്തുസൂക്ഷിച്ചു കൊണ്ട് പരമാവധി സമയം ആരാധനയില്‍ മുഴുകാനും തിന്മകളില് നിന്നു സ്ഥിരമായ അകല്‍ച്ച പാലിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
പ്രസിഡന്റ് അഷ്റഫ് കല്ലുള്ളതില്‍ അദ്ധ്യക്ഷത വഹിച്ച പരിപാടിയുടെ ഉത്ഘാടനം അസ്മഖ് മുഖ്യ രക്ഷാധികാരി രാമത്ത് മീത്തല്‍ കുഞ്ഞമ്മദ് നിര്‍വഹിച്ചു. നജീബ് അടിക്കൂല്, അന്‍സാര്‍ പുനത്തില്‍,ഇസ്മായില്‍ കല്ലുള്ളതില്‍,ഫസല്‍ എന്‍ എം,സബീര്‍ സി ടി കെ,ഷംസീര്‍ കെ കെ, നൗഷാദ് ,ഷാജി പള്ളിക്കര,കരീം പി പി എന്നിവര്‍ നേതൃത്വം നല്കി.
ഖത്തര്‍ കായിക ദിനത്തില്‍ അസ്മഖ് നടത്തിയ പരിപാടികളിലെ വിജയികളെയും വ്യായാമപരിപാടികള്ക്ക് നേതൃത്വം നല്കിയ ഫായിസിനെയും മീഡിയ സപ്പോര്‍ട്ട് നല്കിയ സജ്ജാദിനേയും അനുമോദിച്ചു.
കൊച്ചു മിടുക്കി മൈസ സഹര്ന്റെ കാലിഗ്രാഫി പരിപാടിയില്‍ അസ്മഖിനു സംഭാവന ചെയ്തു.
ഫര്‍ആന്‍ ഖിറാഅത്ത് നിര്‍വഹിച്ച പരിപാടിയില്‍ ശബീര്‍ മേമുണ്ട സ്വാഗതവും ‘റമളാന്‍ ക്വിസ്സ്’ ദര്‍വേഷ് വിശദീകരിക്കുകയും യാസര്‍ കുട്ടോത്ത് നന്ദി യും പറഞ്ഞു


