Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

റമദാന്‍ മാസം വില കിഴിവുള്ള സാധനങ്ങളുടെ പട്ടിക കാണാന്‍ കഴിയുന്ന ക്യുആര്‍ കോഡ് റെഡി

ദോഹ. വിശുദ്ധ റമദാന്‍ മാസത്തിലെ വിലകിഴിവുള്ള സാധനങ്ങളുടെ പട്ടിക ഉപഭോക്താക്കള്‍ക്ക് നിയുക്ത ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതിലൂടെ സൗകര്യപ്രദമായി കാണാന്‍ കഴിയുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.

വിശുദ്ധ റമദാന്‍ മാസത്തില്‍ ലഭ്യമായ പ്രത്യേക ഓഫറുകള്‍ പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന് ഉറപ്പാക്കിക്കൊണ്ട്, പ്രവേശനക്ഷമതയും സുതാര്യതയും വര്‍ദ്ധിപ്പിക്കാനാണ് ഈ നടപടി.
രാജ്യത്തെ വിവിധ ഹൈപ്പര്‍മാര്‍ക്കറ്റുകളും ഭക്ഷ്യ വിതരണ കമ്പനികളുമായും സഹകരിച്ച് ആയിരത്തിലധികം ഉല്‍പന്നങ്ങള്‍ക്കാണ് റമദാന്‍ മാസം മുഴുവന്‍ വിലക്കിഴിവ് നല്‍കുന്നത്.

Related Articles

Back to top button