ഖത്തര്‍ വാണിമേല്‍ പ്രവാസി ഫോറം ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

ദോഹ. ഖത്തറിലെ വാണിമേല്‍ പഞ്ചായത്ത് നിവാസികളുടെ കൂട്ടായ്മയായ ഖത്തര്‍ വാണിമേല്‍ പ്രവാസി ഫോറം ഫിബ്രുവരി 20 വെള്ളിയാഴ്ച ഏഷ്യന്‍ ടൗണ്‍ റിക്രിയേഷന്‍ ഹാളില്‍ വിപുലമായ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ഒരു പഞ്ചായത്തില്‍ നിന്ന് മാത്രം എണ്ണൂറിലധികം പേര്‍ പങ്കെടുത്ത ഇഫ്ത്താര്‍ മീറ്റ് ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ഏറെ ശ്രദ്ധേയമായി. ഖത്തറിലെയും നാട്ടിലെയും കലാ, സാസ്‌കാരിക, വിദ്യാഭ്യാസ, ജനസേവന രംഗത്ത് കഴിഞ്ഞ ഇരുപത്തിഅഞ്ച് വര്‍ഷക്കാലമായി ശ്രദ്ധേയമായ ഇടപെടല്‍ നടത്തുന്ന കൂട്ടായ്മയാണ് ഖത്തര്‍ വാണിമേല്‍ പ്രവാസി ഫോറം .
ഇഫ്ത്താര്‍ സംഗമത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ വാജിദ് വാഫി ചെമ്പ്രശ്ശേരി റമദാന്‍ സന്ദേശം കൈമാറി. ഐസിബിഎഫ് സെക്രട്ടറി ജാഫര്‍ തയ്യില്‍ ആശംസ നേര്‍ന്നു.ഖത്തര്‍ വാണിമേല്‍ പ്രവാസി ഫോറം ജന.സിക്രട്ടറി സാദത്ത് സാഗ ചടങ്ങിന് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് സുബൈര്‍ കെ. കെ അദ്ധ്യക്ഷനും, ട്രഷറര്‍ ഫൈസല്‍ വി.പി നന്ദിയും പറഞ്ഞു.
ഇഫ്ത്താറില്‍ പങ്കെടുത്ത നൂറുക്കണക്കിന് വനിതകളോട് ഖത്തറിലെ പ്രമുഖ മൈന്‍ഡ് കോച്ച് സനീജ സംവദിച്ചു. ചടങ്ങിന് സെലീക്ക അംജദ് സ്വാഗതവും, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സുരയ്യ ടീച്ചര്‍ ആശംസയും നേര്‍ന്നു. നാട്ടിലെ ഒരു ചെറിയ പ്രദേശത്തിന്റെ ഇത്രയും വലിയൊരു കൂട്ടായ്മയുടെ മികച്ച പ്രവര്‍ത്തനങ്ങളെയും, പ്രവാസ ലോകത്ത് ഇത്തരം ഒത്ത് ചേരലുകളുടെ പ്രസക്തിയെക്കുറിച്ചും വാജിദ് വാഫി സംസാരിച്ചു.

