Breaking News
ഇന്ത്യന്‍ എംബസിയില്‍ ഇന്ന് കൗണ്‍സിലര്‍ സര്‍വീസുകളുണ്ടാവില്ല

ദോഹ. സുരക്ഷ നിര്‍ദേശങ്ങളുടെ പശ്ചാത്തലത്തില്‍ ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ ഇന്ന് സാധാരണ കൗണ്‍സിലര്‍ സര്‍വീസുകളുണ്ടാവില്ല. എന്നാല്‍ അടിയന്തിര സേവനങ്ങള്‍ക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉണ്ടാകും.
അടിയന്തിര സേവനങ്ങള്‍ എപ്പോഴും ലഭ്യമാണെന്നും എംബസിയുടെ ഹെല്‍പ് ലൈന്‍ നമ്പറായ 55647502 എന്ന നമ്പറിലോ [email protected] എന്ന വിലാസത്തിലോ ബന്ധപ്പെടാമെന്നും എംബസി അറിയിച്ചു

