Local News
വ്യോമ പാത അടച്ചതിനെ തുടര്‍ന്ന് ഖത്തറില്‍ കുടുങ്ങിയവരുടെ സുരക്ഷ ഉറപ്പുവരുത്തി

ദോഹ. മേഖലയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് വ്യോമ പാത അടച്ചതിനെ തുടര്‍ന്ന് എണ്ണായിരത്തോളം ട്രാന്‍സിറ്റ് യാത്രക്കാരാണ് ഖത്തറില്‍ കുടുങ്ങിയതെന്നും അവരെയൊക്കെ സുരക്ഷിതമായി ഹോട്ടലുകളിലേക്ക് മാറ്റിയതായും ഖത്തര്‍
പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവുമായ ഡോ. മാജിദ് അല്‍ അന്‍സാരി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ക്രൂയിസ് യാത്രക്കാരേയും സുരക്ഷിതമായി ഹോട്ടലുകളിലേക്ക് മാറ്റിയിട്ടുണ്ട്.