Breaking News
ഖത്തറിലെ അല്‍ ഉദൈദ് ബേസിന് നേരെ വന്ന ഡ്രോണ്‍ തടഞ്ഞ് പ്രതിരോധ മന്ത്രാലയം

ദോഹ . ഇന്ന് പുലര്‍ച്ചെ അല്‍ ഉദൈദ് ബേസിന് നേരെ ഡ്രോണ്‍ ആക്രമണമുണ്ടായതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഖത്തര്‍ അമീരി വ്യോമ സേന ഡ്രോണ്‍ വിജയകരമായി നിര്‍വീര്യമാക്കിയെന്നും അധികൃതര്‍ ഇന്ന് രാവിലെ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി
പുലര്‍ച്ചെ തന്നെ എല്ലാ മൊബൈലുകളിലും എമര്‍ജന്‍സി അലര്‍ട്ട് വന്നു. എന്നാല്‍ നിമിഷങ്ങള്‍ക്കകം തന്നെ അപകടം നീക്കിയതായ സന്ദേശവുമെത്തി.



