Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local NewsUncategorized

ദോഹയില്‍ കുടുങ്ങിയ ഇന്ത്യക്കാരായ ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് സൗദി വഴി മടങ്ങാന്‍ സൗകര്യമൊരുക്കി ഇന്ത്യന്‍ എംബസി; റജിസ്ട്രേഷന്‍ ആരംഭിച്ചു

ദോഹ – ഖത്തറിലെ ഇന്ത്യക്കാര്‍ക്കായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ഇന്ത്യന്‍ എംബസി. നിലവിലെ സുരക്ഷാ സാഹചര്യത്തെ മുന്‍നിര്‍ത്തി ഖത്തറിലുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാരും ഖത്തര്‍ അധികൃതര്‍, പ്രത്യേകിച്ച് ആഭ്യന്തര മന്ത്രാലയം നല്‍കിയ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് എംബസി നിര്‍ദേശിച്ചു.
ഇന്ത്യക്കാരുടെ ശ്രദ്ധയ്ക്ക്
1.അത്യാവശ്യ സാഹചര്യമില്ലെങ്കില്‍ വീടുകളില്‍ തന്നെ തുടരണമെന്നും, പുറത്തുപോകുന്നത് ഒഴിവാക്കണമെന്നും, ജനാലകളുടെയും തുറന്ന ഇടങ്ങളുടെയും സമീപത്ത് നില്‍ക്കാതിരിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. ഖത്തര്‍ അധികൃതരുടെ അറിയിപ്പുകള്‍ ഇന്ത്യന്‍ എംബസി തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ X@IndEmbDoha, Facebook @IndianEmbassyQatar, Instagram@indiainqatar എന്നിവയിലും പങ്കുവെക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

  1. ഖത്തറിന്റെ വ്യോമപാത തുറക്കാത്തതിനാല്‍ വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ച അടുത്ത വിവരങ്ങള്‍ ഖത്തര്‍ എയര്‍വേയ്‌സ് 2026 മാര്‍ച്ച് 7-ന് രാവിലെ 9 മണിക്ക് (ദോഹ സമയം) അറിയിക്കും. യാത്രക്കാര്‍ തങ്ങളുടെ വിമാന കമ്പനികളുമായി ബന്ധപ്പെടണം.
  2. കാലാവധി കഴിഞ്ഞതോ ഉടന്‍ കാലാവധി അവസാനിക്കാനിരിക്കുന്നതോ ആയ എല്ലാ തരത്തിലുള്ള എന്‍ട്രി വിസകള്‍ക്കും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ഒരു മാസത്തേക്ക് കാലാവധി നീട്ടിയിട്ടുണ്ട്. ഫെബ്രുവരി 28, 2026 മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഈ തീരുമാനം സാഹചര്യങ്ങള്‍ അനുസരിച്ച് വീണ്ടും നീട്ടാന്‍ സാധ്യതയുണ്ട്.
  3. അടിയന്തര സാഹചര്യങ്ങളില്‍ ഖത്തറില്‍ നിന്ന് സല്‍വ ബോര്‍ഡര്‍ ക്രോസിങ് വഴി സൗദി അറേബ്യയിലേക്ക് കരമാര്‍ഗം പോകാനുള്ള സൗകര്യം ലഭ്യമാണ്. യു.എസ്., യു.കെ., അല്ലെങ്കില്‍ ഷെന്‍ഗന്‍ വീസ (കുറഞ്ഞത് ഒരിക്കല്‍ ഉപയോഗിച്ചിട്ടുള്ളത്) ഉള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് സൗദിയില്‍ എത്തുമ്പോള്‍ വീസ ലഭിക്കും. മറ്റ് ഇന്ത്യന്‍ പൗരന്മാര്‍ സാധാരണ നടപടിക്രമങ്ങള്‍ അനുസരിച്ച് സൗദി വിസയ്ക്ക് അപേക്ഷിക്കണം.
  4. ഖത്തറില്‍ ട്രാന്‍സിറ്റില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാര്‍ക്ക് സൗദി അറേബ്യയിലൂടെ യാത്ര ചെയ്യുന്നതിനായി താല്‍ക്കാലിക ട്രാന്‍സിറ്റ് വിസ ലഭ്യമാക്കാനായി എംബസി റജിസ്‌ട്രേഷന്‍ ലിങ്ക് തുറന്നിട്ടുണ്ട്. സൗദിയില്‍ നിന്ന് പുറത്തേക്കുള്ള യാത്രയ്ക്കുള്ള സ്ഥിരീകരിച്ച ടിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമാണ് ഇത് ബാധകമാകുക. അത്തരത്തിലുള്ളവര്‍ https://forms.gle/oTwqEQYa4z22oX4W7 എന്ന ലിങ്കില്‍ റജിസ്റ്റര്‍ ചെയ്യണം.
    റജിസ്‌ട്രേഷന്‍ സമയത്ത് ഖത്തറിലേക്ക് എത്തിയ വിമാന ടിക്കറ്റിന്റെയും സൗദിയില്‍ നിന്ന് പുറപ്പെടുന്ന സ്ഥിരീകരിച്ച ടിക്കറ്റിന്റെയും പകര്‍പ്പുകള്‍ നല്‍കണം. സല്‍വ അതിര്‍ത്തിവരെ എത്തുന്നതിനും പിന്നീട് പുറപ്പെടുന്ന വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കുമുള്ള മറ്റ് യാത്രാസൗകര്യങ്ങള്‍ ഓരോ വ്യക്തിയും സ്വന്തമായി സജ്ജമാക്കണം. ഇത്തരത്തിലുള്ള സഹായം ലഭ്യമാക്കാന്‍ എംബസിക്ക് കുറഞ്ഞത് 48 മണിക്കൂര്‍ സമയം വേണ്ടിവരുമെന്നും എംബസി വ്യക്തമാക്കി.
  5. ഖത്തറിലുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമത്തിനായി ദോഹയിലെ ഇന്ത്യന്‍ എംബസിയുടെ സേവനം എപ്പോഴും ലഭ്യമാണ്. എംബസിയുടെ 24 മണിക്കൂര്‍ ഹെല്‍പ്ലൈന്‍ നമ്പറുകള്‍: +974 55647502, +974 55362508. [email protected]
    എന്ന ഇമെയില്‍ വിലാസത്തിലൂടെയും എംബസിയുമായി ബന്ധപ്പെടാം.

Related Articles

Back to top button