Local News
ഖത്തറില്‍ 202 പള്ളികളില്‍ ഇഅ്തികാഫ് സൗകര്യം

ദോഹ. വിശുദ്ധ റമദാനിലെ അവസാന പത്ത് ദിവസങ്ങളില്‍ ഇഅ്തികാഫിന് ( ഭജനമിരിക്കുവാന്‍) രാജ്യത്തെ 202 പള്ളികളില്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ഔഖാഫ്-ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു.
വ്യക്തിപരമായ ശുചിത്വവും പള്ളിയുടെ ശുചിത്വവും കര്‍ശനമായി പാലിക്കണമെന്നും, പള്ളിയുടെ സ്വത്തുക്കള്‍ സംരക്ഷിക്കണമെന്നും, മറ്റ് ആരാധകരെ അലട്ടുന്ന തരത്തിലുള്ള സംസാരങ്ങളോ പ്രവൃത്തികളോ ഒഴിവാക്കണമെന്നും നിര്‍ദേശിച്ചു.
പള്ളിയുടെ ചുമരുകളിലോ തൂണുകളിലോ ഫര്‍ണിച്ചറുകളിലോ വസ്ത്രങ്ങള്‍ തൂക്കരുതെന്നും, മസ്ജിദ് ഭരണസമിതി നിര്‍ദേശിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ മാത്രമേ ഉറങ്ങാനും ഭക്ഷണം കഴിക്കാനും പാടുള്ളൂവെന്നും മന്ത്രാലയം അറിയിച്ചു.
