Local News
ഖത്തറില്‍ ഭക്ഷ്യ വസ്തുക്കള്‍ സുലഭം

ദോഹ. ഖത്തറില്‍ ഭക്ഷ്യ വസ്തുക്കള്‍ സുലഭമാണെന്നും ആവശ്യമായത്ര ശേഖരമുണ്ടെന്നും ഖത്തര്‍ അധികൃതര്‍ വ്യക്തമാക്കി.
വാണിജ്യ വ്യവസായ മന്ത്രാലയ പ്രതിനിധികള്‍ രാജ്യത്തെ നിരവധി ഭക്ഷ്യ വിതരണ ശൃംഖലകളില്‍ സന്ദര്‍ശനം നടത്തുകയും അവശ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുകയും ചെയ്തു.
ഖത്തറിന്റെ ശേഖരം തീര്‍ന്നുപോകാതിരിക്കാന്‍ രാജ്യത്തേക്ക് കൂടുതലായി ഭക്ഷ്യ വിഭവങ്ങളെത്തിക്കുന്നത് സംബന്ധിച്ച് ലോജിസ്റ്റിക് സ്ഥാപനങ്ങളുമായി കഴിഞ്ഞ ദിവസം ഖത്തര്‍ ചേമ്പര്‍ ചര്‍ച്ച നടത്തി.
