Breaking News
ഭക്ഷ്യ സുരക്ഷാ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതിന് മാര്‍ച്ചില്‍ ഖത്തറിലെ മൂന്ന് ഭക്ഷ്യ സ്ഥാപനങ്ങള്‍ മുനിസിപ്പാലിറ്റി മന്ത്രാലയം അടച്ചുപൂട്ടി

ഭക്ഷ്യ സുരക്ഷാ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതിന് മാര്‍ച്ചില്‍ ഖത്തറിലെ മൂന്ന് ഭക്ഷ്യ സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടാന്‍ മുനിസിപ്പാലിറ്റി മന്ത്രാലയം ഉത്തരവ് .ശുചിത്വം, ഭക്ഷണത്തിന്റെ ഗുണനിലവാരം എന്നിവ സംബന്ധിച്ച് ഭക്ഷ്യ സ്ഥാപനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും വീഴ്ചവരുത്തിയാല്‍ ശക്തമായ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.ഭക്ഷ്യ സുരക്ഷാ നിയമങ്ങള്‍ പാലിക്കുന്നുവെന്നുറപ്പുവരുത്തുവാന്‍ മന്ത്രാലയ ഉദ്യോഗസ്ഥര്‍ തുടര്‍ച്ചയായ പരിശോധനകള്‍ നടത്തും.

