Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

വോട്ടെടുപ്പിന് ഒരാഴ്ച മാത്രം, നിസ്സഹായരായി പ്രവാസി സമൂഹം

കേരളത്തില്‍ നിയമ സഭ തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം അവശേഷിക്കുമ്പോഴും നാട്ടിലെത്താനും തെരഞ്ഞെടുപ്പിന്റെ ഭാഗമാകാനും കഴിയാത്തതിന്റെ പ്രയാസത്തിലാണ് പ്രവാസി സമൂഹം. ഇറാനെതിരെ അമേരിക്കയും ഇസ്രായേലും ചേര്‍ന്നാരംഭിച്ച യുദ്ധം സൃഷ്ടിച്ച പ്രതിസന്ധികള്‍ ചില്ലറയല്ല. പലരുടേയും ജോലിയും ബിസിനസുമൊക്കെ വലിയ വെല്ലുവിളികളാണ് നേരിടുന്നത്. വ്യോമ മേഖലയിലെ പ്രശ്‌നങ്ങള്‍ കുറഞ്ഞ ചിലവിലെ യാത്ര അസാധ്യമാക്കുന്നു. സാധാരണഗതിയില്‍ വിമാനം ചാര്‍ട്ട് ചെയ്തും അല്ലാതെയും ആയിരക്കണക്കിന് പ്രവാസികള്‍ വോട്ട് ചെയ്യാന്‍ നാട്ടിലെത്താറുണ്ട്. ഈ വര്‍ഷം അത് ഗണ്യമായി കുറയാനാണ് സാധ്യത

Related Articles

Back to top button