Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
IM Special

കുതിക്കുന്ന ഫ്യുവല്‍ സര്‍ചാര്‍ജ്; കിതക്കുന്ന പ്രവാസി


അബ്ദുല്‍ റഊഫ് കൊണ്ടോട്ടി

ഇന്നലെ മുതല്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ഓരോ ടിക്കറ്റിനും അയ്യായിരം രൂപയും യൂറോപ്യന്‍ സെക്ടറിലേക്ക് പതിനായിരം രൂപയും ഫ്യുവല്‍ സര്‍ചാര്‍ജ്ജായി ഈടാക്കി തുടങ്ങി. ഇന്‍ഡിഗോ എയര്‍ലൈന്‍സ് ആണ് ഇന്നലെ മുതല്‍ ഈ ചാര്‍ജ് ഈടാക്കി തുടങ്ങിയത്. മറ്റ് എയര്‍ലൈനുകളും ഇതേ പാത പിന്തുടരാനാണ് സാധ്യത

നിലവില്‍ തന്നെ അമിത ചാര്‍ജ് നല്‍കി യാത്ര ചെയ്യേണ്ടിവരുന്ന പ്രവാസികള്‍ക്ക് ഇത് സൃഷ്ടിക്കുന്നത് വലിയ സാമ്പത്തിക ബാധ്യത തന്നെയാണ് .

ഈ ചാര്‍ജിനു വിവിധ സംസ്ഥാനങ്ങള്‍ ഈടാക്കുന്ന വാറ്റും അടക്കേണ്ടി വരും.

എന്നാല്‍, ഏവിയേഷന്‍ ഫ്യുവല്‍ ചാര്‍ജജിന് കേരളം വാറ്റ് ഈടാക്കുന്നില്ല
മറ്റ് സംസ്ഥാനങ്ങളോട് ഇക്കാര്യത്തില്‍ വാറ്റ് ഒഴിവാക്കാനായി കേന്ദ്ര സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്

സ്ഥിതി ഗതികള്‍ സാധാരണ നിലയില്‍ ആവുമ്പോഴും ഈ അധിക ബാധ്യത തുടരുമോ എന്നതും പ്രവാസികളില്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്.

പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അറിയുന്നതിന് എന്‍.ആര്‍.ഐ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അംഗമാവാം.

https://chat.whatsapp.com/ITTCmUIm4vdEE8ydzegEYE?mode=gi_t

Related Articles

Back to top button