Breaking News
ബൗദ്ധിക സ്വത്തവകാശ മേഖലയില്‍ അഞ്ച് പുതിയ ഇ-സേവനങ്ങള്‍ ആരംഭിച്ച് ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം

ഇതോടെ ഈ രംഗത്തെ മന്ത്രാലയത്തിന്റെ ഇ-സേവനങ്ങളുടെ എണ്ണം ഏഴായി. ഡിജിറ്റല്‍ പരിവര്‍ത്തനം, നടപടിക്രമങ്ങള്‍ സുഗമമാക്കല്‍, ഇടപാടുകള്‍ ത്വരിതപ്പെടുത്തല്‍, ഗുണഭോക്താക്കള്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തല്‍ എന്നിവയില്‍ മന്ത്രാലയം നടത്തുന്ന തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമാണിത്.
കവികള്‍, ഗവേഷകര്‍, സാഹിത്യകൃതികളുടെയും തിരക്കഥകളുടെയും രചയിതാക്കള്‍, സംഗീതസംവിധായകര്‍, കലാകാരന്മാര്‍, ഡിസൈനര്‍മാര്‍, ആര്‍ക്കിടെക്റ്റുകള്‍, കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍, ആപ്ലിക്കേഷന്‍ ഡെവലപ്പര്‍മാര്‍ പെര്‍ഫോമിംഗ് ആര്‍ട്ടിസ്റ്റുകള്‍ (ഗായകര്‍, അഭിനേതാക്കള്‍, സംഗീതജ്ഞര്‍), സൗണ്ട് റെക്കോര്‍ഡിംഗുകളുടെ നിര്‍മ്മാതാക്കള്‍, റേഡിയോ, ടെലിവിഷന്‍ പ്രക്ഷേപണ സംഘടനകള്‍ തുടങ്ങിയവരാണ് ഈ സേവനങ്ങളുടെ മുഖ്യ ഗുണഭോക്താക്കള്‍



