Local News
ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റിയുടെ ‘ഹക്കീം” ഡിജിറ്റല്‍ ഹെല്‍ത്ത് പ്ലാറ്റ്ഫോം സേവന കാര്യക്ഷമതയില്‍ ഗണ്യമായ പുരോഗതിയുണ്ടാക്കിയതായി റിപ്പോര്‍ട്ട്

ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റിയുടെ ‘ഹക്കീം” ഡിജിറ്റല്‍ ഹെല്‍ത്ത് പ്ലാറ്റ്ഫോം സേവന കാര്യക്ഷമതയില്‍ ഗണ്യമായ പുരോഗതിയുണ്ടാക്കിയതായി റിപ്പോര്‍ട്ട്
കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനും തൊഴിലാളികളുടെ ആരോഗ്യ കേന്ദ്രങ്ങളിലെ നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിനുമാണ് ”ഹക്കീം” ഡിജിറ്റല്‍ ഹെല്‍ത്ത് പ്ലാറ്റ്ഫോം ആരംഭിച്ചത്.
ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റിയുടെ മെഡിക്കല്‍ അഫയേഴ്സ് ഡിവിഷനിലെ അഡ്മിനിസ്‌ട്രേറ്റീവ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ അഫയേഴ്സ് ഡയറക്ടര്‍ അഹമ്മദ് സൗദ് ജാസിം ഖത്തര്‍ ടിവിയുമായുള്ള അഭിമുഖത്തില്‍,പ്ലാറ്റ്ഫോമിന്റെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനം വിശദീകരിച്ചു. ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റിയുടെ സൗകര്യങ്ങളിലുടനീളം പ്രതിദിനം 5,000-ല്‍ കൂടുതലുള്ള രോഗികളുടെ എണ്ണം നിയന്ത്രിക്കാന്‍ ഇത് സഹായകമാണെന്ന് അദ്ദേഹം പറഞ്ഞു.