Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

പ്രവാസി വെല്‍ഫെയര്‍ തൃശൂര്‍ ജില്ലാ കമ്മ്യൂണിറ്റി സര്‍വീസ് വകുപ്പിന്റെ വെല്‍ഫെയര്‍ ബോക്‌സ് പദ്ധതിക്ക് തുടക്കമായി

പ്രവാസി വെല്‍ഫെയര്‍ തൃശൂര്‍ ജില്ലാ കമ്മ്യൂണിറ്റി സര്‍വീസ് വകുപ്പിന്റെ വെല്‍ഫെയര്‍ ബോക്‌സ് പദ്ധതിക്ക് തുടക്കമായി

പ്രവാസി വെല്‍ഫെയര്‍ തൃശൂര്‍ ജില്ലാ കമ്മ്യൂണിറ്റി സര്‍വീസ് വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച വെല്‍ഫെയര്‍ ബോക്‌സ് പദ്ധതിയുടെ ഉദ്ഘാടനം പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ലത കൃഷ്ണ നിര്‍വഹിച്ചു. പ്രവാസി വെല്‍ഫെയര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ ജനറല്‍ സെക്രട്ടറി നിഷാദ് ഗുരുവായൂര്‍ സ്വാഗത ഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് അലി ഹസന്‍ അദ്ധ്യക്ഷത വഹിച്ചു. കമ്മ്യൂണിറ്റി സര്‍വീസ് ജില്ലാ അദ്ധ്യക്ഷന്‍ ജ്യോതി നാഥ് പദ്ധതി വിശദീകരിച്ചു. ഖത്തറിലെ മലയാളി സമൂഹത്തിന് കൈത്താങ്ങായി പ്രവാസി വെല്‍ഫെയറിന്റ നിരവധി സേവനപദ്ധതികളില്‍ ഒന്നാണിത് എന്ന് അദ്ദേഹം പറഞ്ഞു. ആദ്യ വെല്‍ഫെയര്‍ ബോക്‌സ് സമര്‍പ്പണം ഗുരുവായൂര്‍ മണ്ഡലം പ്രസിഡന്റ് ലത്തീഫ് നിര്‍വഹിച്ചു. മണലൂര്‍ മണ്ഡലം പ്രസിഡന്റ് ഇബ്രാഹിംകുട്ടി കൊടുങ്ങല്ലൂര്‍ മണ്ഡലം പ്രസിഡന്റ് റാഷിദ് എന്നിവരും അവരുടെ മണ്ഡലങ്ങളില്‍ നിന്നും സമാഹരിച്ച വിഭവങ്ങള്‍ കൈമാറി. ചടങ്ങില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അനീസ് മാള, സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റിയംഗം മജീദലി എന്നിവര്‍ സംബന്ധിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഉമര്‍ കളത്തിങ്കല്‍ സമാപനം നിര്‍വ്വഹിച്ചു.

Related Articles

Back to top button