ഫിഫ ലോക കപ്പ് ട്രോഫി ഖത്തറിലെ യുവാക്കളെ പ്രചോദിപ്പിക്കുന്നു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: കായികലോകം കാത്തിരിക്കുന്ന കാല്‍പന്തുകളുടെ ആരവങ്ങളുയരുന്നതിനുള്ള 500 ദിവസത്തെ കൗണ്ട് ഡൗണ്‍ തുടങ്ങുന്നതിന്റെ ഭാഗമായി ഖത്തര്‍ ഫൗണ്ടേഷന്റെ ജനറേഷന് അമേസിംഗ്എബിലിറ്റി ഫ്രണ്ട്ലി പ്രോഗ്രാമില്‍ പങ്കെടുത്ത യുവാക്കള്‍ക്ക് മുന്നില്‍
എഡ്യൂക്കേഷന്‍ സിറ്റി സ്റ്റുഡന്റ് സെന്ററില്‍ ഫിഫ ലോകകപ്പ് വിജയികളുടെ ട്രോഫി പ്രദര്‍ശിപ്പിച്ചത് യുവാക്കളെ പ്രചോദിപ്പിച്ചു.
ഫിഫ ലോക കപ്പ് തങ്ങളുടെ കണ് മുന്നിലെത്തിയത് ഒരു ജനതയുടെ സ്വപ്ന സാക്ഷാല്‍ക്കാരമാണെന്നും കൂടുതല്‍ കരുത്തുള്ള സ്വപ്നങ്ങളുമായി മുന്നേറുവാന്‍ ഇത് പ്രോല്‍സാഹനമാകുമെന്നും സംഘാടകര്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
ശാരീരിക, മാനസിക, കാഴ്ച വൈകല്യങ്ങള്‍, ബധിരത, ഓട്ടിസം, മറ്റ് പഠന വെല്ലുവിളികള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികള്‍ക്ക് സ്പോര്‍ട്സ് അവസരങ്ങള്‍ കൂടുതല്‍ ആക്സസ് ചെയ്യാനുള്ള അവസരം എബിലിറ്റി ഫ്രണ്ട്ലി പ്രോഗ്രാം വാഗ്ദാനം ചെയ്യുന്നു.
പത്തിലധികം രാജ്യങ്ങളില്‍ സജീവമായ പ്രോഗ്രാമിംഗ് നടത്തുകയും 725,000 യുവാക്കളില്‍ എത്തിച്ചേരുകയും ചെയ്ത ജനറേഷന് അമേസിംഗ് 2022 ഓടെ വികസനത്തിനും വിദ്യാഭ്യാസത്തിനുമായി ഫുട്ബോളിലൂടെ 10 ലക്ഷം ജീവിതങ്ങളെ ക്രിയാത്മകമായി സ്വാധീനിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്.