Uncategorized
നോര്‍വ ഖത്തര്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: കഴിഞ്ഞ അഞ്ച് വര്‍ഷമായി ഖത്തറില്‍ പ്രവര്‍ത്തിച്ചു വരുന്ന തിരുവനന്തപുരം, വര്‍ക്കല നിവാസികളുടെ പ്രവാസി കൂട്ടായ്മ നോര്‍വ ഖത്തര്‍ 2021-23 കാലയളവിലേക്കുള്ള പ്രസിഡണ്ടായി നിഖില്‍ ശശിധരനെയും ജന. സെക്രട്ടറിയായി സിമിന് ചന്ദ്രനേയും തെരഞ്ഞെടുത്തു. സൗമ്യ ( ട്രഷറര്‍), നിസ്സാം അബ്ദുള്‍ സമദ് ( വൈസ് പ്രസിഡണ്ട് ) ഗിരീഷ് നായര്‍ , ശാരിക ( ജോ. സെക്രട്ടറിമാര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
മാനേജിഗ് കമ്മറ്റിഅംഗങ്ങളായി താഹ കാട്ടില്‍ , ഹമീദ്, രാജേഷ് ഹരീതീര്ത്ഥന്, ശിവന് കോവൂര്‍,അജി മോനി, അബ്ദുള്‍ ഗഫൂര്‍, രാഹുല്‍ രാജ് എന്നിവരെയും തിരഞ്ഞെടുത്തു. സഫീര്‍ മുഹമ്മദ്, ദിലീപ്കുമാര് ബാലകൃഷ്ണന്, സുലൈമാന്‍ അഷ്റഫ്, വിജു അപ്പുക്കുട്ടന് എന്നിവരാണ് ഉപദേശക സമിതി അംഗങ്ങള്‍.
ഐ സി സി യില്‍ നടന്ന സംഘടന പൊതുയോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.