Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

തൃശൂര്‍ ജില്ലാ സൗഹൃദവേദി സി.കെ മേനോന്‍ ഭവന പദ്ധതി, ആദ്യ ഭവനത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. തൃശൂര്‍ ജില്ലാ സൗഹൃദവേദി സി.കെ മേനോന്‍ ഭവന പദ്ധതി, ആദ്യ ഭവനത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു
പദ്ധതിയുടെ ഉദ്ഘാടനവും ആദ്യ ഭവനത്തിന്റെ ശിലാസ്ഥാപനവും യുവ വ്യവസായിയും നോര്‍ക്ക റൂട്‌സ് ചെയര്‍മാനും നിലവിലെ സൗഹൃദവേദിയുടെ രക്ഷാധികാരിയുമായ ജെ.കെ മേനോനാണ് നിര്‍വ്വഹിച്ചത്.
തൃശൂര്‍ ജില്ലയിലെ കൈപ്പമംഗലം പഞ്ചായത്തില്‍ കൈമാപറമ്പില്‍ ബാബു എന്ന വേദി അംഗത്തിനാണ് ആദ്യ ഭവനം നിര്‍മിച്ചു നല്‍കുന്നത് .
കൈപ്പമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി, ഗ്രാമപഞ്ചായത്ത് അംഗം മിനി അരയങ്ങാട്ടില്‍, തൃശൂര്‍ ജില്ലാ കോപറേറ്റീവ് ബാങ്ക് പ്രസിഡന്റ് രണദേവ്, വേദി മുന്‍ ജനറല്‍ സെക്രട്ടറി കെ.എം. അനില്‍, വേദി മുന്‍ വൈസ് പ്രസിഡന്റ് പവിത്രന്‍ എന്നിവര്‍ സംസാരിച്ചു.


ചടങ്ങില്‍ പദ്ധതി കോര്‍ഡിനേറ്റര്‍ സി.ടി . ലോഹിതാക്ഷന്‍ അധ്യക്ഷത വഹിച്ചു, വേദി കുടുംബ സുരക്ഷാ പദ്ധതി ചെയര്‍മാന്‍ എ.കെ. നസീര്‍ സ്വാഗതവും രവി മേനോന്‍ നന്ദിയും പറഞ്ഞു.

ജാതി മത വര്‍ഗ്ഗ വര്‍ണ്ണ രാഷ്ട്രീയ വ്യത്യാസമന്യേ നാലായിരത്തിലധികം അംഗങ്ങളുള്ള, സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തങ്ങളുമായി മുന്‍പന്തിയില്‍ നില്‍ക്കുന്ന ഖത്തറിലെ തൃശൂര്‍ ജില്ലക്കാരുടെ കൂട്ടായ്മയായ തൃശൂര്‍ ജില്ലാ സൗഹൃദവേദി, സ്ഥാപിക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കുകയൂം തുടക്കം മുതല്‍ മുഖ്യ രക്ഷാധികാരിയും, സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ രംഗത്തെ നിറസാന്നിധ്യവുമായിരുന്ന അന്തരിച്ച പത്മശ്രീ അഡ്വക്കേറ്റ് സി.കെ. മോനോന്റെ സ്മരണാര്‍ത്ഥം, വര്‍ഷങ്ങള്‍ നീണ്ട പ്രവാസത്തിനൊടുവിലും സ്വന്തമായൊരു വീട് എന്നത് ഒരു സ്വപ്നമായി അവശേഷിക്കുന്ന സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികള്‍ക്കായി തൃശൂര്‍ ജില്ലാ സൗഹൃദവേദി യുടെ മറ്റൊരു സ്‌നേഹോപഹാരമാണ് ടി.ജെ.എസ്.വി. സി.കെ.മേനോന്‍ ഭവന പദ്ധതി

അര്‍ഹരായ പ്രവാസികള്‍ക്ക് കൈത്താങ്ങായി കൂടുതല്‍ ഭവനങ്ങള്‍ നിര്‍മ്മിച്ച് നല്‍കാനുള്ള ശ്രമത്തിലാണ് തൃശൂര്‍ ജില്ലാ സൗഹൃദവേദിയും ഭവന പദ്ധതി കമ്മറ്റിയും എന്ന് വേദി ഭാരവാഹികള്‍ അറിയിച്ചു.

Related Articles

Back to top button