Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

മിഡില്‍ ഈസ്റ്റ് ഗ്രീന്‍ ഇനിഷ്യേറ്റീവ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ഖത്തര്‍ അമീര്‍ റിയാദില്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. മിഡില്‍ ഈസ്റ്റ് ഗ്രീന്‍ ഇനിഷ്യേറ്റീവ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ഖത്തര്‍ അമീര്‍ റിയാദിലെത്തി. റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിയ അമീറിനെയും സംഘത്തേയും റിയാദ് മേഖല ആക്ടിംഗ് ഗവര്‍ണര്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് ഔദ്യോഗികമായി സ്വീകരിച്ചു.

സൗദി അറേബ്യയിലെ ഖത്തര്‍ അംബാസിഡര്‍ ബന്ദര്‍ ബിന്‍ മുഹമ്മദ് അല്‍ അത്തിയയും ഖത്തര്‍ എംബസി അംഗങ്ങളും സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു.

Related Articles

Back to top button