പ്രതീക്ഷ നല്‍കിയ മുസാവ എക്‌സിബിഷന്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിന്റെ പ്രവാസ ഭൂമികയില്‍ തങ്ങളുടെ സഹ സഹോദരിമാരെ ശാക്തീകരിക്കാന്‍ കൈകോര്‍ത്ത സാമൂഹ്യ സേവന ത്തിന്റെ വിവിധ മേഖലകളില്‍ നിന്നുമുള്ള ഊര്‍ജ്ജസ്വലമായ വനിതകളുടെ ഗ്രൂപ്പായ മുസാവ സംഘടിപ്പിച്ച എക്‌സിബിഷന്‍ പ്രതീക്ഷ പകരുന്നതായിരുന്നു. പ്രവാസ ലോകത്ത് പാഴാക്കുന്നതിന് പകരം സമയം ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്നതിന്റെ പ്രായോഗിക പാഠങ്ങള്‍ പകര്‍ന്നാണ് പ്രദര്‍ശനം ശ്രദ്ധേയമായത്. ദോഹയിലെ നിരവധി വനിതകളുടെ സാന്നിധ്യം കൊണ്ടും സംഘാടക മികവിലും ‘വെസിറ്റോ 21 ‘ എക്‌സിബിഷന്‍ വേറിട്ട അനുഭവമായി.
ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന മുസവായുടെ ആദ്യ പരിപാടി അസ്മ മൗസ അല്‍ അത്തെ ഉത്ഘാടനം ചെയ്തു.
ഇന്ത്യന്‍ കള്‍ചറല്‍ സെന്ററര്‍ പ്രസിഡണ്ട് പി എന്‍ ബാബുരാജന്‍, ഐ.സി.ബി. എഫ് പ്രസിഡണ്ട് സിയാദ് ഉസ്മാന്‍, റേഡിയോ മലയാളം സി.ഇ. ഒ അന്‍വര്‍ ഹുസൈന്‍, ലോക കേരള സഭ അംഗം അബ്ദുറഊഫ് കൊണ്ടോട്ടി , ഫ്രന്റ്‌സ് കള്‍ചറല്‍ സെന്ററര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബുറഹ് മാന്‍ കിഴിശ്ശേരി, ഐ.സി.ബി. എഫ് ട്രഷറര്‍ കുല്‍ദീപ് കൗര്‍ , അഡ്വ. ജാഫര്‍ഖാന്‍ കേച്ചേരി, ഇഖ്ബാല്‍ അബ്ദുല്ല , മജീദ് നാദാപുരം,ആഷിക് മാഹി , ഹയ കിച്ചു തുടങ്ങിയവര്‍ സംസാരിച്ചു.
നസീം ഹെല്‍ത്ത് കെയറും റേഡിയോ മലയാളം 98.6 ഉം മുഖ്യ പ്രായോജകരായി ‘ സ്ത്രീകളിലെ കഴിവുകള്‍ തിരിച്ചറിഞ്ഞു അത് വഴി പുതു തൊഴില്‍ അവസരങ്ങളും വരുമാനവും കണ്ടെത്താന്‍ സഹായിക്കുക എന്ന ലക്ഷ്യത്തോടെ തുടക്കമിട്ട പ്രദര്‍ശനത്തില്‍ വീട്ടിലുണ്ടാക്കിയ രുചിയേറിയ ഭക്ഷണം, മസാല പൊടികള്‍ ,ആഭരണങ്ങള്‍ , കരകൗശലങ്ങള്‍ ,വസ്ത്രങ്ങള്‍ മുതല്‍ ഷൂസ് വരെയാണ് പ്രദര്‍ശിപ്പിച്ചത്. ആവശ്യമായ പിന്തുണയും പ്രോല്‍സാഹനവും നല്‍കിയാല്‍ ഖത്തറിലെ മലയാളി വനിതകള്‍ക്ക് രചനാത്മകമായ പല പദ്ധതികളും സാക്ഷാല്‍ക്കരിക്കാനാകുമെന്ന് അടയാളപ്പെടുത്തിയാണ് ‘വെസിറ്റോ 21 ‘ എക്‌സിബിഷന്‍ സമാപിച്ചത്.
കുട്ടികളുടെ കലാപരിപാടികളും മോമി & മി വിജയികള്‍ക്കുള്ള സമ്മാനദാനവും ചടങ്ങിന് മാറ്റുകൂട്ടി.
മുസാവ പ്രതിനിധികളായ , രശ്മി സന്തോഷ് ,നസീഹ മജീദ് , പ്രതിഭ രതീഷ് , വാഹിദ നസീര്‍ , നബീസകുട്ടി , റൂമി സതിറാം , സജ്ന മന്‍സൂര്‍ , ഷിനിജ ഷെമീര്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു .
സ്ത്രീകളെ ശാക്തീകരിക്കാന്‍ ഇങ്ങനെയൊരു കൂട്ടായ്മയ്ക്ക് ആശയവും , തുടക്കം കുറിച്ച ‘മുസാവ’ ചെയര്‍ പേഴ്‌സണ്‍ നൂര്‍ജഹാന്‍ ഫൈസലിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ ലത ആനന്ദ് നായര്‍ അദ്ധ്യക്ഷത വഹിച്ചു. അപര്‍ണ റെനീഷ് സ്വാഗതവും , പ്രതിഭ രതീഷ് നന്ദിയും പറഞ്ഞു.