Uncategorized

കൊതിപ്പിക്കുന്ന ദുബൈ നഗരത്തിലൂടെ ദുബൈയില്‍ പ്രകാശനം ചെയ്തു

അഫ്‌സല്‍ കിളയില്‍ :-

ദുബൈ : റേഡിയോ സുനോ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി ഏവന്‍സ് ട്രാവല്‍ & ടൂര്‍സും മീഡിയപ്‌ളസും സംയുക്തമായി സംഘടിപ്പിച്ച ഫ്‌ളൈ വിത്ത് ആര്‍.ജെസിന്റെ വിശേഷങ്ങള്‍ ഉള്‍പ്പെടുത്തി ഗള്‍ഫിലെ മാധ്യമപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങര തയ്യാറാക്കിയ കൊതിപ്പിക്കുന്ന ദുബൈ നഗരത്തിലൂടെ, മെസ്മറൈസിംഗ് ദുബൈ എന്നീ യാത്ര വിവരണ ഗ്രന്ഥങ്ങളുടെ ദുബൈ പ്രകാശനം അല്‍ ഖൂരി സ്‌കൈ ഗാര്‍ഡന്‍ ഹോട്ടലില്‍ നടന്നു.

അല്‍ ഖൂരീസ് സ്‌കൈ ഗാര്‍ഡന്‍ ഹോട്ടല്‍സ് ഗ്രൂപ്പ് ജനറല്‍ മാനേജര്‍ അരുണ്‍കുമാര്‍ പ്രശസ്ത യുവ കവിയത്രിയും അധ്യാപികയുമായ ജാസ്മിന്‍ സമീറിന് നല്‍കിയാണ് കൊതിപ്പിക്കുന്ന ദുബൈ നഗരത്തിലൂടെ എന്ന മലയാളത്തിലൂടെയുള്ള യാത്രവിവരണ ഗ്രന്ഥം പ്രകാശനം ചെയ്തത്.

മെസ്മറൈസിംഗ് ദുബൈ എന്ന ഇംഗ്ലീഷ് യാത്രവിവരണ ഗ്രന്ഥം അക്കോണ്‍ ഗ്രൂപ്പ് ഹോള്‍ഡിംഗ് ചെയര്‍മാന്‍ ഡോ. ശുക്കൂര്‍ കിനാലൂര്‍ അല്‍ ഖൂരീസ് സ്‌കൈ ഗാര്‍ഡന്‍ ഹോട്ടല്‍ ജനറല്‍ മാനേജര്‍ സിനോല്‍ സരിസന് നല്‍കി നിര്‍വ്വഹിച്ചു.

ഏവന്‍സ് ടൂര്‍സ് & ട്രാവല്‍സ് മാനേജിംഗ് ഡയറക്ടര്‍ നാസര്‍ കറുകപാടത്ത് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. മൈന്റ് ട്യൂണര്‍ സി.എ റസാഖ്, മൈന്റ് ട്യൂണ്‍ ഇക്കോ വേവ്‌സ് ഗ്ലോബല്‍ പി.ആര്‍ മാനേജര്‍ മുഹമ്മദലി വിലങ്ങില്‍, ഡോ. അമാനുല്ല വടക്കാങ്ങര എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

സൗജന്യ വിതരണത്തിനായുള്ള രണ്ട് പുസ്തകങ്ങളുടെയും കോപ്പികള്‍ക്ക് ദോഹയിലുള്ളവര്‍ 44324853 എന്ന നമ്പറില്‍ മീഡിയപ്‌ളസ് ഓഫീസുമായി ബന്ധപ്പെടണം.

Related Articles

Back to top button
error: Content is protected !!