Breaking News
ഫിഫ 2022 ലോക കപ്പ് ഖത്തര്‍ ടിക്കറ്റിന് തെരഞ്ഞെടുക്കപ്പെട്ടവര്‍ മാര്‍ച്ച് 21 നകം പണമടക്കണം
അമാനുല്ല വടക്കാങ്ങര
ദോഹ : ഫിഫ 2022 ലോക കപ്പ് ഖത്തര്‍ ടിക്കറ്റിന് ആദ്യഘട്ട വില്‍പനയില്‍ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടവര്‍ മാര്‍ച്ച് 21 നകം പണമടക്കണമെന്ന് ഫിഫ. ഇന്ന് മുതല്‍ പണമടച്ചു തുടങ്ങാം. മാര്‍ച്ച് 21 ഖത്തര്‍ സമയം ഉച്ചക്ക് ഒരു മണിവരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. അതിനകം പണമടക്കാത്തവരുടെ അവസരം നഷ്ടപ്പെടും.
ഖത്തറിലുള്ളവര്‍ക്കും ഖത്തറിന് പുറത്തുള്ളവര്‍ക്കും പണമടക്കുന്നതിനുള്ള രണ്ട് ലിങ്കുകളും ഫിഫ സൈറ്റില്‍ നല്‍കിയിട്ടുണ്ട്.
ഗള്‍ഫ് മേഖലയില്‍ ആദ്യമായി നടക്കുന്ന ഫിഫ ലോക കപ്പ് മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ കളികാണാനുള്ള അവസരമാണ് കാല്‍പന്തുകളിയാരാധകര്‍ക്ക് ഖത്തര്‍ ഒരുക്കുന്നത്. ഖത്തറില്‍ താമസക്കാരായവര്‍ക്ക് 40 റിയാല്‍ മുതല്‍ കളി കാണാന്‍ അവസരമുണ്ട്.