സോഷ്യല്‍ ഫോറം ഐസിബിഎഫ് ഇന്‍ഷൂറന്‍സ് ഡ്രൈവ് സംഘടിപ്പിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ: ഐസിബിഎഫ് ദമാന്‍ ഇസ്ലാമിക് ഇന്‍ഷുറന്‍സുമായി സഹകരിച്ച് നടത്തികൊണ്ടിരിക്കുന്ന പ്രവാസി ലൈഫ് ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ അംഗങ്ങളാകുന്നതിന് ജനങ്ങളെ ബോധവല്‍ക്കരിക്കാനായി ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഇന്‍ഷുറന്‍സ് സ്‌കീം എന്റോള്‍മെന്റ് ഡ്രൈവ് സംഘടിപ്പിച്ചു.
നുഐജയിലെ ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്റര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ സോഷ്യല്‍ ഫോറം പ്രസിഡന്റ് അയ്യൂബ് ഉള്ളാള്‍ ഐസിബിഎഫ് ആക്ടിംഗ് പ്രസിഡന്റ് വിനോദ് നായര്‍ക്ക് ഇന്‍ഷൂറന്‍സ് ഫോമുകള്‍ കൈമാറി ഉദ്ഘാടനം ചെയ്തു.
ഐസിബിഎഫ് ഇന്ഷൂറന്‍സിനെ കുറിച്ച് സോഷ്യല്‍ ഫോറം വൈസ് പ്രസിഡന്റ് അബ്ദുല്‍ സലാം കുന്നുമ്മല്‍ വിശദീകരിച്ചു. ഡ്രൈവിന്റെ ഭാഗമായി 250 പേര്‍ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ അംഗത്വമെടുത്തു.
ഡോക്ടര്‍ ഓഫ് മെഡിസിന്‍ റേഡിയോ ഡയഗ്‌നോസിസ് വിഭാഗത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ ഡോ. ഫാത്തിമ റയീസയെ ചടങ്ങില്‍ അനുമോദിച്ചു. ഐസിസി വൈസ് പ്രസിഡന്റ് സുബ്രമണ്യ ഹെബ്ബഗെലു ഡോക്ടര്‍ ഫാത്തിമ റയീസയ്ക്ക് ഉപഹാരം നല്‍കി.
പരിപാടിയില്‍ സ്ലീപ്പിങ് ഡിസോര്‍ഡര്‍ എന്ന വിഷയത്തില്‍ ഡോ. സഫ്വാന്‍ അഹ്മദ് ക്ലാസെടുത്തു. സോഷ്യല്‍ ഫോറം പ്രസിഡന്റ് അയ്യൂബ് ഉള്ളാള്‍, ഐസിബിഎഫ് ആക്ടിംഗ് പ്രസിഡന്റ് വിനോദ് നായര്‍, ഐസിസി വൈസ്പ്രസിഡന്റ് സുബ്രമണ്യ ഹെബ്ബഗെലു, എഎംയു അലുംനി ഖത്തര്‍ പ്രസിഡന്റ് ഡോ. സയിദ് ജാഫ്രി, ഡോ. ഫാത്തിമ റയീസ എന്നിവര്‍ സംസാരിച്ചു.
കെഎംസിഎ പ്രസിഡന്റ് ഫയാസ് അഹ്മദ്, എസ്‌കെഎംഡബ്യുഎ പ്രസിഡന്റ് അബ്ദുല്‍ റസാഖ്, ഹൈലാന്റ് ഇസ്ലാമിക് ഫോറം പ്രസിഡന്റ് ഷഫാഖാത്ത്, ഹിദായ ഫൗണ്ടേഷന്‍ മുന്‍ പ്രസിഡന്റ് അഹ്മദ് സയീദ് അസ്സാദി, ഫാമിലി ഫ്രണ്ട് സര്‍ക്കിള്‍ വൈസ്പ്രസിഡന്റ് ആഗാ ഖാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സോഷ്യല്‍ ഫോറം ജനറല്‍ സെക്രട്ടറി ഉസ്മാന്‍ മുഹമ്മദ് സ്വാഗതവും സെക്രട്ടറി ഉസാമ അഹമ്മദ് നന്ദിയും പറഞ്ഞു.