Archived ArticlesUncategorized
വാട്ടറിംഗ്ബേര്ഡ് സംരംഭത്തില്‍ പങ്കാളികളാകാന്‍ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ആഹ്വാനം
അമാനുല്ല വടക്കാങ്ങര
ദോഹ: വേനല്‍ ചൂട് കടുക്കുന്ന സാഹചര്യത്തില്‍, പക്ഷികള്‍ക്കും മറ്റും ദാഹജലം ലഭ്യമാക്കുന്നതിനായി വീടിന്റെ പൂന്തോട്ടത്തിലോ അപ്പാര്‍ട്ട്മെന്റിന്റെ ബാല്‍ക്കണിയിലോ ഒരു ചെറിയ വാട്ടര്‍ പാത്രം സ്ഥാപിച്ച് വാട്ടറിംഗ്ബേര്ഡ് സംരംഭത്തില്‍ പങ്കാളികളാകണമെന്ന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
ഖത്തറില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചുട്ടുപൊള്ളുന്ന വെയിലാണ്. കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ചിലയിടങ്ങളില്‍ 49 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്.
ഖത്തറിന്റെ വിവിധ ഭാഗങ്ങളിലുള്ള പല പൊതുസ്ഥലങ്ങളിലും ഇതിനകം തന്നെ പക്ഷികള്‍ക്ക് കുടിക്കാന്‍ വെള്ളം സ്ഥാപിച്ചിട്ടുണ്ട്. ഈ ഉദ്യമവുമായി എല്ലാവരും സഹകരിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.