Breaking News

ഖത്തറില്‍ ഗാര്‍ഹിക വാടക കുത്തനെ ഉയരുന്നതായി റിപ്പോര്‍ട്ട്

അമാനുല്ല വടക്കാങ്ങര

ദോഹ: കാല്‍പന്തുകളി ലോകം കാത്തിരിക്കുന്ന ഫിഫ ലോക കപ്പിന് പന്തുരുളാന്‍ ഏകദേശം 5 മാസം മാത്രം ശേഷിക്കെ ഖത്തറില്‍ ഗാര്‍ഹിക വാടക കുത്തനെ ഉയരുന്നതായി റിപ്പോര്‍ട്ട് . പ്രമുഖ പ്രാദേശിക ഇംഗ്‌ളീഷ് ദിനപത്രമായ ദ പെനിന്‌സുല പത്രം നടത്തിയ ഓണ്‍ലൈന്‍ സര്‍വ്വേയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്. പല കെട്ടിട ഉടമകളും പല കാരണങ്ങളും പറഞ്ഞ് പത്തു ശതമാനം മുതല്‍ 45 ശതമാനം വരെ വീട്ടുവാടകയില്‍ വര്‍ധന വരുത്തിയതായാണ് റിപ്പോര്‍ട്ട്. വര്‍ദ്ധനവ് അന്യായമാണെന്നും ഇത് പിന്‍വലിക്കാന്‍ അധികാരികള്‍ ഇടപെടണമെന്നും പല വായനക്കാരും അഭിപ്രായപ്പെട്ടു.

Related Articles

Back to top button
error: Content is protected !!