
ഖത്തറില്‍ വിഷക്കാറ്റ് സീസണ്‍ തുടങ്ങി, ജാഗ്രത നിര്‍ദേശവുമായി ഖത്തര്‍ കലണ്ടര്‍ ഹൗസ്
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ ‘വിഷകാറ്റ്’ സീസണ്‍ ആരംഭിച്ച സാഹചര്യത്തില്‍ ജാഗ്രത നിര്‍ദേശവുമായി ഖത്തര്‍ കലണ്ടര്‍ ഹൗസ് . രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന വിഷകാറ്റ്’ സീസണ്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് മുന്നറിയിപ്പ് നല്‍കി. ജൂലൈ 14 ന് വ്യാഴാഴ്ച തുടങ്ങിയ സീസണ്‍ ജൂലൈ 29 വരെ നീണ്ടുനില്‍ക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
അറേബ്യന്‍ ുഫദ്വീപിന്റെ ഭൂരിഭാഗം ഭാഗങ്ങളെയും ബാധിക്കുന്ന ‘വിഷകാറ്റ്’, പ്രാദേശികമായി ‘സിമൂം’ എന്നാണറിയപ്പെടുന്നത്. ഇത് വളരെ ചൂടുള്ളതും വരണ്ടതുമായ കാറ്റാണ്.
തീവ്രമായ അവസ്ഥ ദൃശ്യപരതയില്‍ ബുദ്ധിമുട്ടുണ്ടാക്കുകയും ചൂട് കാരണം സൂര്യാഘാതം ഉണ്ടാക്കുകയും ചെയ്യാം.സസ്യങ്ങളിലും മനുഷ്യരിലും ഉണ്ടാക്കുന്ന ദോഷകരമായ ഫലങ്ങളില്‍ നിന്നാണ് ഈ പേര് ഉരുത്തിരിഞ്ഞത് എന്നാണ് പറയപ്പെടുന്നത്.