പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന സമ്മര്‍ ഇന്‍ ഖത്തര്‍ ലുസൈല്‍ മള്‍ട്ടിപര്‍പ്പസ് ഹാളില്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിനകത്തും പുറത്തുനിന്നുമുള്ള പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന സമ്മര്‍ ഇന്‍ ഖത്തര്‍ ലുസൈല്‍ മള്‍ട്ടിപര്‍പ്പസ് ഹാളില്‍ തുടരുന്നു. സമ്മര്‍ ഇന്‍ ഖത്തര്‍ കാമ്പെയ്നിന്റെ ഭാഗമായ ‘ആലിസ് ഇന്‍ വണ്ടര്‍ലാന്‍ഡ്’ – സര്‍ക്യു ഷോയുടെ രണ്ടാം ദിനം വെള്ളിയാഴ്ച ലുസൈല്‍ മള്‍ട്ടിപര്‍പ്പസ് ഹാളില്‍ വിസ്മയകരവും വര്‍ണ്ണാഭമായതുമായ പ്രകടനത്തിലൂടെയാണ് പ്രേക്ഷകരെ ആകര്‍ഷിച്ചത്.
സംഗീതവും നാടകവും ആധുനിക ബാലെയുടെയും സംയോജനം മുതല്‍ ഇതുവരെ കണ്ടിട്ടില്ലാത്ത സര്‍ക്കസും അക്രോബാറ്റിക്സും വരെയുള്ള തത്സമയ പ്രകടനങ്ങള്‍ കോര്‍ത്തിണക്കിയ പ്രകടനങ്ങള്‍ നിറഞ്ഞ സദസ്സിന് അവിസ്മരണീയമായ അനുഭവങ്ങളാണ് സമ്മാനിച്ചത്. ആലിസ് ഇന്‍ വണ്ടര്‍ലാന്‍ഡ് ഷോ ഇന്ന് സമാപിക്കും.
ഖത്തര്‍ എയര്‍വേയ്സ്, ഊരീദു എന്നിവയുമായി സഹകരിച്ച് ഖത്തര്‍ ടൂറിസം സംഘടിപ്പിക്കുന്ന ഈ കാമ്പെയ്നില്‍ വേനല്ക്കാലത്തിലുടനീളം ഇന്‍ഡോര്‍ വിനോദങ്ങളും കുടുംബ സൗഹൃദ ഷോകളും കൊണ്ട് ധന്യമാണ് .