Breaking News

ഖത്തറില്‍ റസിഡന്‍സി നിയമം ലംഘിച്ച് കഴിയുന്നവര്‍ക്ക് ശിക്ഷ കൂടാതെ രാജ്യം വിടാന്‍ അവസരം, നാളെ മുതല്‍ മൂന്ന് മാസത്തേക്ക് ഗ്രേസ് പിരിയഡ്

ദോഹ. ഖത്തറില്‍ റസിഡന്‍സി നിയമം ലംഘിച്ച് കഴിയുന്നവര്‍ക്ക് ശിക്ഷ കൂടാതെ രാജ്യം വിടാന്‍ അവസരം, നാളെ മുതല്‍ മൂന്ന് മാസത്തേക്ക് ആഭ്യന്തര മന്ത്രാലയം ഗ്രേസ് പിരിയഡ് പ്രഖ്യാപിച്ചു

റെസിഡന്‍സിയുമായി ബന്ധപ്പെട്ട നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുകയോ എന്‍ട്രി വിസ പ്രകാരം രാജ്യത്ത് അവരുടെ അംഗീകൃത കാലയളവ് കവിയുകയോ ചെയ്തവര്‍ക്ക് ഇത് ബാധകമാണെന്ന് മന്ത്രാലയം 2025 ഫെബ്രുവരി 8 ന് (ഇന്ന് ) പ്രസിദ്ധീകരിച്ച സോഷ്യല്‍ മീഡിയയിലെ പ്രഖ്യാപനത്തില്‍ പറഞ്ഞു.

ഗ്രേസ് പിരീഡ് 2025 ഫെബ്രുവരി 9 ഞായറാഴ്ച ആരംഭിക്കുമെന്നും മൂന്ന് മാസത്തേക്ക് തുടരുമെന്നും ഇത് കൂട്ടിച്ചേര്‍ത്തു.

നിര്‍ദ്ദിഷ്ട കാലയളവിനുള്ളില്‍ പുറപ്പെടല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍, നിയമലംഘകര്‍ക്ക് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് പോകാം അല്ലെങ്കില്‍ സല്‍വ റോഡിലെ സെര്‍ച്ച് ആന്‍ഡ് ഫോളോ-അപ്പ് ഡിപ്പാര്‍ട്ട്മെന്റിനെ സമീപിക്കാമെന്ന് മന്ത്രാലയം അറിയിച്ചു.

Related Articles

Back to top button
error: Content is protected !!