Archived Articles
സൂഖ് വാഖിഫില്‍ ഏഴാമത് പ്രാദേശിക ഈത്തപ്പഴ മേള തുടങ്ങി
അമാനുല്ല വടക്കാങ്ങര
ദോഹ. 80ലധികം പ്രാദേശിക ഫാമുകള്‍ പങ്കെടുക്കുന്ന ഏഴാമത് പ്രാദേശിക ഈന്തപ്പഴ ഉത്സവം ബുധനാഴ്ച സൂഖ് വാഖിഫില്‍ ആരംഭിച്ചു.
സൂഖ് വാഖിഫിന്റെ സഹകരണത്തോടെ മുനിസിപ്പാലിറ്റി മന്ത്രാലയം സംഘടിപ്പിക്കുന്ന ഫെസ്റ്റിവല്‍ ഓഗസ്റ്റ് 10 വരെ തുടരും. നിത്യവും ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ രാത്രി 9 മണി വരെയാണ് മേള. വെള്ളിയാഴ്ചകളില്‍ ഉച്ചക്ക് 1 മണി മുതല്‍ രാത്രി 10 മണിവരെയായിരിക്കും.