ലുസൈല്‍ സൂപ്പര്‍ കപ്പില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് പ്രത്യേക പാക്കേജുകളുമായി ഖത്തര്‍ എയര്‍വേയ്സ്
അമാനുല്ല വടക്കാങ്ങര
ദോഹ. ഈ മാസം 9 ന് ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ കലാശക്കൊട്ട് വേദിയായ ലുസൈല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ലുസൈല്‍ സൂപ്പര്‍ കപ്പില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് പ്രത്യേക പാക്കേജുകളുമായി ഖത്തര്‍ എയര്‍വേയ്സ് രംഗത്ത്.
മത്സര ടിക്കറ്റുകള്‍, ഫ്ൈളറ്റുകള്‍, താമസം എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്ന പ്രത്യേക പാക്കേജുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഈജിപ്ഷ്യന്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍ അല്‍ സമലേക്കും സൗദി പ്രൊഫഷണല്‍ ലീഗ് ചാമ്പ്യന്മായ അല്‍ ഹിലാല്‍ ക്‌ളബ്ബും മാറ്റുരക്കുന്ന ആവേശകരമായ മത്സരം കാണാന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് സുവര്‍ണാവസരമാണിത്. ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ ഡ്രസ് റിഹേര്‍സലാകുമെന്ന പ്രതീക്ഷിക്കുന്ന മല്‍സരമാണ് ലുസൈല്‍ സ്റ്റേഡിയത്തില്‍ സെപ്റ്റംബര്‍ 9 വെള്ളിയാഴ്ച നടക്കുക.
qatarairwaysholidays.com/lusail-super-cup സന്ദര്‍ശിച്ച് ഇഷ്ടപ്പെട്ട യാത്രാ പാക്കേജ് ബുക്ക് ചെയ്യാനും അവരുടെ പ്രിയപ്പെട്ട ടീമിനെ സന്തോഷിപ്പിക്കാനും കഴിയും. ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സിലിലും (ജിസിസി) ഈജിപ്തിലും ഉളള ഫുട്‌ബോള്‍ ആരാധകര്‍ക്ക് മടക്ക ഫ്‌ളൈറ്റുകള്‍, ഹോട്ടല്‍ താമസം, മത്സര ടിക്കറ്റ് എന്നിവ ഉള്‍പ്പെടെയുള്ള പാക്കേജുകള്‍ എളുപ്പം സ്വന്തമാക്കാം.
ഖത്തര്‍ എയര്‍വേയ്സിന്റെ ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ് കമ്പനി – Discoverqatar.qa/lusail-super-cup-2022 എന്നതിലേക്ക് പോയി പ്രാദേശിക, അന്തര്‍ദേശീയ ആരാധകര്‍ക്ക് മത്സരവും സംഗീതക്കച്ചേരി ടിക്കറ്റുകളും ബുക്ക് ചെയ്യാനുള്ള ഓപ്ഷനും ഡിസ്‌കവര്‍ ഖത്തര്‍ വാഗ്ദാനം ചെയ്യുന്നു.
ലുസൈല്‍ സൂപ്പര്‍ കപ്പില്‍ പങ്കെടുക്കാന്‍ ഖത്തറിലേക്ക് ഫുട്‌ബോള്‍ ആരാധകരെ സ്വാഗതം ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് അക്ബര്‍ അല്‍ ബേക്കര്‍ പറഞ്ഞു.