ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ യാത്രക്കാരനില്‍ നിന്നും 4.6 കിലോ ക്രിസ്റ്റല്‍ ഷാബോ പിടികൂടി
അമാനുല്ല വടക്കാങ്ങര
ദോഹ. ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ 4 കിലോയിലധികം ക്രിസ്റ്റല്‍ ഷാബോയുമായി ഒരു യാത്രക്കാരനെ പിടികൂടിയതായി ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് വ്യാഴാഴ്ച ട്വീറ്റ് ചെയ്തു.
4.6 കിലോഗ്രാം ഭാരമുള്ള മയക്കുമരുന്ന് യാത്രക്കാരന്റെ ബാഗിനുള്ളില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നുവെന്ന് അതോറിറ്റി കൂട്ടിച്ചേര്‍ത്തു.
ജപ്പാന്‍, ഹോങ്കോങ്, ഫിലിപ്പീന്‍സ്, മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ മെതാംഫെറ്റാമൈന്‍ എന്നതിന്റെ ഒരു പദമാണ് ഷാബോ.