ലാബര്‍ ഹെല്‍ത്ത് സെന്ററുകളില്‍ 2020 ല്‍ 12 ലക്ഷം പേര്‍ക്ക് ചികില്‍സ നല്കി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി നടത്തുന്ന നാല് തൊഴിലാളി ആരോഗ്യ കേന്ദ്രങ്ങള്‍ 2020 ല്‍ 12 ലക്ഷം പേര്‍ക്ക് ചികില്‍സ നല്‍കിയതായി അധികൃതര്‍ വ്യക്തമാക്കി. മെഡിക്കല്‍ കമ്മീഷന് പുറമേ അല്‍ ഹെമൈല, സെക്രീത്, മിസൈമീര്‍, ഫരീജ് അബ്ദുല്‍ അസീസ് എന്നിവിടങ്ങളിലാണ് തൊഴിലാളികല്ക്കുള്ള ആരോഗ്യ കേന്ദ്രങ്ങളുള്ളത്. ഈ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന തൊഴിലാളികള്‍ക്ക് മികച്ത പരിചരണം ഉറപ്പുവരുത്തുന്നതിനുള്ള എല്ലാ ശ്രമങ്ങളും ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി നടത്തുന്നുണ്ട്. കോവിഡ് കാലത്ത് ശക്തമായ ബോധവല്‍ക്കരണത്തിനും സൊസൈറ്റി ഊന്നല്‍ നല്കി.
കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി പൊതുജനാരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് തൊഴിലാളികള്‍ക്ക് മികച്ച ചികില്‍സാ സൗകര്യങ്ങളാണ് ഖത്തര്‍ റെഡഡ് ക്രസന്റ് സൊസൈറ്റി നല്‍കുന്നത്. 2015 ല്‍ ഏകദേശം 5 ലക്ഷം പേരാണ് ഈ കേന്ദ്രങ്ങളില്‍ ചികില്‍സ തേടിയയതെങ്കില് 2020 ല്‍ അത് 12 ലക്ഷം കവിഞ്ഞിരിക്കുന്നു.
തൊഴിലാളികള്‍ക്ക് ജനറല്‍ മെഡിസിന് സേവനങ്ങള്‍ മുഴുവന്‍ സമയവും ലഭ്യമാണ് . ഇതുകൂടാതെ,ഹൃദയ സംബന്ധമായ അസുഖങ്ങള്‍, എന്‍ഡോക്രൈനോളജി, പ്രമേഹം, ഇഎന്‍ടി, ഒഫ്താല്‍മോളജി, ഡെര്‍മറ്റോളജി എന്നിവ പോലുള്ള പ്രത്യേക ക്ലിനിക്കുകളും പ്രവര്‍ത്തിക്കുന്നുണ്ട്. അല്‍ ഹെമൈല, മിസൈമീര്‍ കേന്ദ്രങ്ങളില്‍ അടിയന്തര സേവനങ്ങളും ലഭ്യമാണ് .