നിഴലാട്ടങ്ങള്‍ പ്രീവ്യൂ പ്രദര്‍ശനം നോവോ സിനിമയില്‍
അമാനുല്ല വടക്കാങ്ങര
ദോഹ. പൂര്‍ണ്ണമായും ഖത്തറില്‍ ചിത്രീകരിച്ച ‘നിഴലാട്ടങ്ങള്‍ ‘ സിനിമയുടെ ആദ്യത്തെ പ്രീവ്യൂ പ്രദര്‍ശനം സീറോ വണ്‍ മാളിലെ നോവോ സിനിമയില്‍ നടന്നു.
അമ്പത് വര്‍ഷങ്ങള്‍ക് മുന്‍പുള്ള കേരളത്തിലെ കഥകളി കലാകാരന്മാര്‍ക്കിടയില്‍ നിലനിന്നിരുന്ന ജാതിയടിസ്ഥാനത്തിലുള്ള വേര്‍തിരിവുകളും പടലപിണക്കങ്ങളും പ്രമേയമായ ചിത്രത്തിന്റെ രചന കമലകുമാറും സംവിധാനം പി.പി.എം ഫിറോസുമാണ് നിവഹിച്ചിരിക്കുന്നത്.
കേരളത്തനിമ ഒട്ടും ചോരാതെ പൂരപ്പറമ്പും അമ്പലവും പാടവരമ്പുകളുമെല്ലാം ഖത്തറില്‍ തന്നെ ഒരുക്കിയെടുത്ത് ഏറ്റവും മികച്ച ദൃശ്യവിസ്മയമൊരുക്കിയ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെ ആദരിക്കുന്ന ചടങ്ങും പ്രീവ്യൂ പ്രദര്‍ശനത്തില്‍ നടന്നു.
വസന്തന്‍ പൊന്നാനി, ശ്രീജിത്ത് ആലക്കോട്, ടീന മാര്‍ട്ടിന്‍, കൃഷ്ണ കുമാര്‍ നാരായണ്‍,മാര്‍ട്ടിന്‍ തോമസ്,മാസ്റ്റര്‍ അന്‍സല്‍ ഗഫൂര്‍, മാസ്റ്റര്‍ വൈഭവ് രാജേഷ് തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍.
കൃഷ്ണനുണ്ണിയുടെ ആശയത്തില്‍ തയ്യാറാക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം അനസ് ഓക്‌സിജന്‍ പ്രൊഡക്ഷന്‍സും ,കലാസംവിധാനം ഫര്‍ഹാസ് മുഹമ്മദും തേജസ് നാരായണനും ആണ് നിര്‍വഹിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം നിഖില്‍ സാന്‍, വരികള്‍ ഷിജു ആര്‍ കാനായി , ശ്രീജിത്ത് ആലക്കോട്, ആലാപനം നിഖില്‍ സാന്‍, ശിവപ്രിയ മേക്കപ്പ് ദിനേശന്‍ മണലൂര്‍, നിര്‍മ്മാണ നിര്‍വഹണം തനുജ ഹസീബ് , ഷബന ഫിറോസ്, സഹസംവിധാനം അനസ് ദോഹ , കൃഷ്ണ പ്രസാദ്. പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ സതീശന്‍ തട്ടത്ത് , ഷെഫീര്‍ ഉളിക്കല്‍.പി ആര്‍ ഓ ബിജു പി മംഗളം,എഡിറ്റിംഗ് മുബഷിര്‍ സാം, ഡബ്ബിങ് ആകാശ്, സ്റ്റില്‍സ് ബബിത, പ്രീവ്യൂ കോര്‍ഡിനേറ്റര്‍ അബ്ദുല്‍ ഗഫൂര്‍.
ഡസെര്‍ട്ട്‌ലൈന്‍ ഗ്രൂപ്പ് തിയേറ്ററില്‍ എത്തിക്കുന്ന ചിത്രം വരും ദിവസങ്ങളില്‍ ക്ഷണിക്കപ്പെടുന്ന ആളുകള്‍ക്കായി കൂടുതല്‍ പ്രദര്‍ശനങ്ങള്‍ നടത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.