Breaking News

450ലധികം ബസുകള്‍ക്ക് ശേഷിയുള്ള ലോകത്തിലെ, ഏറ്റവും വലിയ ഇലക്ട്രിക് ബസ് ഡിപ്പോ ലുസൈലില്‍ ഉദ്ഘാടനം ചെയ്തു

അമാനുല്ല വടക്കാങ്ങര

ദോഹ: 478 ബസുകളുടെ ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ബസ് ഡിപ്പോയായി കണക്കാക്കപ്പെടുന്ന ലുസൈല്‍ ബസ് ഡിപ്പോ ഗതാഗത മന്ത്രി ജാസിം സെയ്ഫ് അഹമ്മദ് അല്‍ സുലൈത്തി ഉദ്ഘാടനം ചെയ്തു.

ഗതാഗതമന്ത്രാലയത്തിന്റെ പബ്ലിക് ബസ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോഗ്രാമിന്റെ ഭാഗമായ ഡിപ്പോ, ലുസൈല്‍ സിറ്റിയുടെ പടിഞ്ഞാറായി പദ്ധതി പ്രദേശത്ത് സംഘടിപ്പിച്ച പരിപാടിയിലാണ് ഉദ്ഘാടനം ചെയ്തത്.

പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രി ശൈഖ് ഡോ. ഫാലിഹ് ബിന്‍ നാസര്‍ ബിന്‍ അഹമ്മദ് ബിന്‍ അലി അല്‍താനി, പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാല്‍) പ്രസിഡന്റ് ഡോ. സഅദ് ബിന്‍ അഹമ്മദ് അല്‍ മുഹന്നദിയും ഖത്തറി ഗതാഗത വ്യവസായത്തെയും സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയേയും പ്രതിനിധീകരിക്കുന്ന നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.

”രാജ്യത്തിന്റെ എല്ലാ മേഖലകളെയും ഉള്‍ക്കൊള്ളുന്ന ഒരു സംയോജിതവും സുസ്ഥിരവുമായ പൊതുഗതാഗത ശൃംഖല നല്‍കാനുള്ള മന്ത്രാലയത്തിന്റെ ശ്രമത്തിന്റെ പശ്ചാത്തലത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ബസ് ഡിപ്പോയായി കണക്കാക്കപ്പെടുന്ന ലുസൈല്‍ ബസ് ഡിപ്പോ ഉദ്ഘാടനം ചെയ്യുന്നതെന്ന് മന്ത്രി അല്‍-സുലൈത്തി പറഞ്ഞു.

ഈ ബസ് ഡിപ്പോ, സൗരോര്‍ജ്ജത്തെ ആശ്രയിക്കുന്ന മിഡില്‍ ഈസ്റ്റിലെ ആദ്യത്തേതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതില്‍ ഏകദേശം 11,000 പിവി സോളാര്‍ പാനലുകളുണ്ട്. അതിന്റെ കെട്ടിടങ്ങള്‍ക്കായി പ്രതിദിനം 4 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കും. ഇത് ഖത്തറിന്റെ ദേശീയ പരിസ്ഥിതിക്കും കാലാവസ്ഥാ വ്യതിയാനത്തിനും അനുസൃതവും സ്ട്രാറ്റജി , ഖത്തര്‍ നാഷണല്‍ വിഷന്‍ 2030 എന്നിവക്ക് അനുസൃതവുമാണ് .

ബസ് റാപ്പിഡ് ട്രാന്‍സിറ്റ് (ബിആര്‍ടി) ഇ-ബസുകള്‍ക്കായി ഡിപ്പോയ്ക്ക് പ്രത്യേക സോണ്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു, ഇത് ഖത്തറിലെ ഏറ്റവും പുതിയ മൊബിലിറ്റി മോഡുകളിലൊന്നാണ്, ഇത് ഫിഫ ടൂര്‍ണമെന്റില്‍ ലുസൈല്‍ സ്റ്റേഡിയത്തില്‍ നിന്ന് അല്‍ ഖോറിലുള്ള അല്‍ ബയ്ത്ത് സ്റ്റേഡിയത്തിലേക്ക് ആരാധകരെ എത്തിക്കാന്‍ സഹായിക്കും.

സന്ദര്‍ശകര്‍ക്കും പൊതുജനങ്ങള്‍ക്കും വാഗ്ദാനം ചെയ്യുന്ന മള്‍ട്ടിമോഡല്‍, പരിസ്ഥിതി സൗഹൃദ ഗതാഗത മോഡുകള്‍ നല്‍കുന്നതിലൂടെ ടൂര്‍ണമെന്റിന്റെ മൊബിലിറ്റി പ്ലാനുകളെ കാര്യക്ഷമമാക്കും.

Related Articles

Back to top button
error: Content is protected !!