ഇറ്റാലിയന്‍ ശില്‍പി ലോറെന്‍സോ ക്വിന്റെ ഖത്തര്‍ ഫോര്‍വേഡ് ശില്‍പം ആസ്പയര്‍ സോണില്‍ അനാച്ഛാദനം ചെയ്തു
അമാനുല്ല വടക്കാങ്ങര
ദോഹ. പ്രമുഖ ഇറ്റാലിയന്‍ ശില്‍പിയായ ലോറെന്‍സോ ക്വിന്റെ ഖത്തര്‍ ഫോര്‍വേഡ് ശില്‍പം ആസ്പയര്‍ സോണില്‍ അനാച്ഛാദനം ചെയ്തു . ഇന്ന് രാവിലെ നടന്ന പ്രത്യേക ചടങ്ങിലാണ് പടുകൂറ്റന്‍ ശില്‍പം അനാച്ഛാദനം ചെയ്തത്.
നമ്മുടെ ഭാവിയെ രൂപപ്പെടുത്തുകയും പരിണമിക്കുകയും അതിലൂടെ പഠിക്കുകയും ചെയ്യുന്ന അനന്യമായ സംഭവങ്ങളുടെ ഒരു പരമ്പരയുടെ അനുഭവമായി ജീവിതത്തെ പ്രകടിപ്പിക്കുന്ന ‘ഖത്തര്‍’ ‘ഫോര്‍വേഡ്’ എന്ന വാക്കുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന രണ്ട് കൈകളുടെ കൂറ്റന്‍ ശില്‍പം ആസ്പയര്‍ സോണ്‍ ഉദ്യോഗസ്ഥരോടൊപ്പം ചേര്‍ന്ന് ക്വിന്‍ ഉദ്ഘാടനം ചെയ്തു.
ആസ്പയര്‍ സോണില്‍ മറ്റൊരു ശില്‍പം കൂടി സ്ഥാപിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് ക്വിന്‍ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ‘മഹത്തായ ചിത്രം ദൃശ്യവല്‍ക്കരിക്കാന്‍ മറക്കാതിരിക്കുന്നതുപോലെ ഒരൊറ്റ സംഭവത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും പ്രധാനമാണ്. ജീവിതം അനേകം പ്രത്യേക ഇവന്റുകള്‍ വഴി രൂപപ്പെടുന്നതാണ് . അവ നാം എങ്ങനെ അനുഭവിക്കുന്നു എന്നതിലൂടെയാണ് നമ്മുടെ ഭാവി രൂപപ്പെടുന്നത്. ത്തുന്നു. നാം നിരന്തരം വികസിക്കുകയും പഠിക്കുകയും മുന്നോട്ട് പോകുകയും ചെയ്യുന്നു.’തന്റെ ഏറ്റവും പുതിയ ഇന്‍സ്റ്റാളേഷന്റെ വീഡിയോയും അദ്ദേഹം പങ്കുവെച്ചു.
ആസ്പയര്‍ സോണില്‍ അനാച്ഛാദനം ചെയ്യുന്ന അദ്ദേഹത്തിന്റെ രണ്ടാമത്തെ ശില്‍പമാണിത്. ആസ്പയര്‍ അക്കാദമിക്ക് സമീപമുള്ള റൈസ് ത്രൂ എഡ്യൂക്കേഷന്‍ ശില്‍പമാണ് ആദ്യത്തേത്. കത്താറ കള്‍ച്ചറല്‍ വില്ലേജിലെ ഐക്കണിക് ബ്രോണ്‍സ്, സ്റ്റെയിന്‍ലെസ് സ്റ്റീല്‍, അലൂമിനിയം ഇന്‍സ്റ്റലേഷനായ ദി ഫോഴ്‌സ് ഓഫ് നേച്ചര്‍ 2 എന്നതിന്റെ പിന്നിലെ കലാകാരനും ക്വിന്‍ തന്നെയാണ്.
അല്‍ ബിദ്ദ പാര്‍ക്ക് ഫാന്‍ സോണിനായി ഒരു ശില്‍പം നിര്‍മ്മിക്കാന്‍ ഹ്യുണ്ടായ് ക്വിന്നിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, റീസൈക്കിള്‍ ചെയ്ത സ്റ്റെയിന്‍ലെസ് സ്റ്റീല്‍ മെഷ് ഉപയോഗിച്ച് നിര്‍മ്മിച്ച 18 മീറ്റര്‍ വീതിയും 8 മീറ്റര്‍ ഉയരവുമുള്ള ഒരു ശില്‍പമാണ് ആര്‍ട്ടിസ്റ്റ് ആസൂത്രണം ചെയ്യുന്നത്. ലോകകപ്പിന് തൊട്ടുമുമ്പ് അനാച്ഛാദനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന സൃഷ്ടി, ക്വിന്നിന്റെ ഇന്നുവരെയുള്ള ഏറ്റവും വലിയ സ്വതന്ത്ര ശില്‍പമായിരിക്കും.